KeralaLatest NewsNews

ബോഡി ഷെയിമിങ്ങിന്റെ അത്ര വൃത്തികെട്ട പരിപാടി വേറെ തോന്നിയിട്ടില്ല…ബോഡി ഷെയിമിങ് നേരിടേണ്ടി വന്ന യുവതിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു

ശരീരത്തിന്റെ നിറത്തിന്റെയും വസ്ത്രത്തിന്റെയും ഒക്കെ പേരില്‍ പലരും പലപ്പോഴും ബോഡി ഷെയമിങ്ങിന്റെ ഇരയകാറുണ്ട്. സ്വന്തം അനിയന്റെ നിറത്തിന്റെ പേരില്‍ ബോഡി ഷെയിയിമിങ്ങിന് ഇരയാകേണ്ടി വന്ന നുബി എന്ന യുവതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

ബോഡി ഷെയമിങ്ങിന്റെ അത്ര വൃത്തികെട്ട പരിപാടി വേറെ തോന്നിയിട്ടില്ലെന്ന് നുബി പറയുന്നു.വിവരം വെക്കാത്ത പ്രായത്തിൽ കുറച്ചു നിറം കുറവുള്ള കുട്ടികളോട് മിണ്ടാൻ തനിക്ക് മടിയായിരുന്നുവെന്നും അനിയൻ ഉണ്ടായിക്കഴിഞ്ഞ ശേഷമാണ് അത് മാറിയതെന്നും നുബി പറയുന്നു.

അനിയന് ഇരുനിറമായിരുന്നു. അനിയൻ ഉണ്ടായിക്കഴിഞ്ഞ് പോകുന്ന പരിപാടിക്കൊക്കെ അമ്മ നേരിടേണ്ടി വന്ന ചോദ്യമാണ് “മോൻ കറത്തിട്ടാണ് ലേ? മോളുടെയും നിൻറേം നിറവും രസവുമൊന്നുമില്ലല്ലോ..അച്ഛന്റെ നിറമാ ലേ?” ആദ്യമൊക്കെ ഇത് നോർമലായി എടുത്തിട്ടുണ്ടെങ്കിലും 2 വയസായപ്പോൾ മുതൽ ഈ ചോദ്യങ്ങൾ അവന്റെ ഉള്ളിലും അപകർഷതാബോധം ഉണ്ടാക്കി തുടങ്ങിയെന്നും നുബി പറയുന്നു.

ഒരിക്കല്‍ ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയപ്പോള്‍ അനിയന്റെ വേഷവിധാനം കണ്ട് “ആഹാ ഇവൻ കറുത്ത് മെലിഞ് ഇന്ദ്രൻസിനെ കരിയിൽ മുക്കിയ പോലെ ഉണ്ടല്ലോ” എന്ന ഒരു ബന്ധുവിന്റെ ചോദ്യം കേട്ട് അമ്മയും താനും മത്സരിച്ചു കരഞ്ഞ കാര്യവും നുബി ഓര്‍ത്തെടുക്കുന്നു.

ബോഡി ഷെയമിങ്ങിന്റെ വേദന അന്ന് ശെരിക്കും മനസിലായെന്നും അതിൽ പിന്നെ തമാശയ്ക്ക് ആണെങ്കില്‍ പോലും ആരെയും നിറത്തിന്റെയോ തടിയുടെയോ ഉയരത്തിന്റെയോ ഇനി എന്തിന്റെ പേരിലാണെങ്കിലും കളിയാക്കാൻ തോന്നിയിട്ടില്ലെന്നും ആരെങ്കിലും പറയുന്നത് കേട്ടാൽ മുഖം അടിച്ചു പൊട്ടിക്കാൻ തോന്നാറുണ്ടെന്നും നുബി പറയുന്നു.

നുബിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ബോഡി ഷെയമിങ്ങിന്റെ അത്ര വൃത്തികെട്ട പരിപാടി വേറെ തോന്നിയിട്ടില്ല…

വിവരം വെക്കാത്ത പ്രായത്തിൽ കുറച്ചു നിറം കുറവുള്ള കുട്ടികളോട് മിണ്ടാൻ എനിക്ക് വല്യ മടിയായിരുന്നു. അനിയൻ ഉണ്ടായിക്കഴിഞ്ഞ ശേഷമാണ് അത് മാറിയത്. എന്റെ അനിയന് ഇരുനിറമാണ്.. അനിയൻ ഉണ്ടായിക്കഴിഞ്ഞ് പോകുന്ന പരിപാടിക്കൊക്കെ അമ്മ നേരിടേണ്ടി വന്ന ചോദ്യമാണ് “മോൻ കറത്തിട്ടാണ് ലേ? മോളുടെയും നിൻറേം നിറവും രസവുമൊന്നുമില്ലല്ലോ..അച്ഛന്റെ നിറമാ ലേ?”

ആദ്യമൊക്കെ ഇത് നോർമലായി എടുത്തിട്ടുണ്ടെങ്കിലും 2 വയസായപ്പോൾ മുതൽ ഈ ചോദ്യങ്ങൾ അവന്റെ ഉള്ളിലും അപകർഷതാബോധം ഉണ്ടാക്കി തുടങ്ങി. ഞാനും അനിയനും തമ്മിൽ 13 വയസ്സ് വ്യത്യാസം ഉണ്ട്. ചേച്ചിയെക്കാൾ ഒരു അമ്മയെപ്പോലെയാണ് ഞാനും അവനും.ചെറുപ്പത്തിൽ പലപ്പോഴും അവൻ പറഞ്ഞു കരയാറുണ്ട് അപ്പോഴൊക്കെ അവനെ ഞങ്ങൾ “നീ സൂപ്പറാടാ” എന്ന് പറഞ്ഞു കൊണ്ടേയിരിക്കും .

ആ ഇടയ്ക്കാണ് അച്ഛന്റെ മാമന്റെ മോന്റെ കല്യാണം .എല്ലാർക്കും പുത്യേ ഡ്രെസ്സൊക്കെ എടുത്തു ഫുൾ സ്റ്റൈലിൽ ആണ്. അനിയനേയും പതിവിലധികം പൗഡർ ഒക്കെ ഇട്ട് അല്പം ഗമയോടെ ഞാനും നടന്നു. അങ്ങനെ വിരുന്നിന് ഞങ്ങൾ നടക്കാണ്. അന്ന് അല്ലു അർജുൻ കത്തി നിൽക്കുന്ന സമയമാണ് അനിയൻ അല്ലു അർജുന്റെ സ്റ്റൈലിൽ മുടി ഒക്കെ ചീകി ആ സ്റ്റൈലിൽ സ്ലോമോഷനിൽ ആണ് നടപ്പൊക്കെ പെട്ടന്നാണ് ഒരു ബന്ധു ചോദിച്ചത് “ആഹാ ഇവൻ കറുത്ത് മെലിഞ് ഇന്ദ്രൻസിനെ കരിയിൽ മുക്കിയ പോലെ ഉണ്ടല്ലോ” അന്ന് നിന്ന നിൽപ്പിൽ അമ്മ കരഞ്ഞിട്ടുണ്ട്.കൂടെ ഞാനും.പാവം ഒന്നുമറിയാത്ത അനിയന്റെ മുഖത്തു നോക്കി പിന്നേം പിന്നേം ഞങ്ങൾ മത്സരിച്ച് കരഞ്ഞു.. അന്ന് ശരിക്കും മനസിലായതാ ബോഡി ഷെയമിങ്ങിന്റെ വേദന .അതിൽ പിന്നെ തമാശയ്ക്ക് ആണെങ്കില്‍ പോലും ആരെയും നിറത്തിന്റെയോ തടിയുടെയോ ഉയരത്തിന്റെയോ ഇനി എന്തിന്റെ പേരിലാണെങ്കിലും കളിയാക്കാൻ തോന്നിയിട്ടില്ല. ആരെങ്കിലും പറയുന്നത് കേട്ടാൽ മുഖം അടിച്ചു പൊട്ടിക്കാൻ തോന്നാറുണ്ട്.

ഇപ്പൊ ഇതൊക്കെ പറഞ്ഞത് എന്തിനാണെന്ന് വെച്ചാൽ നമ്മള് ഓരോ ദിവസവും പലതരം വ്യത്യസ്ത ശരീരപ്രകൃതി ഉള്ളവരെ കാണുന്നവരാണ്. അവർ തടിച്ചവരോ മേലിഞ്ഞവരോ കറുത്തവരോ വെളുത്തവരോ ഉയരം ഉള്ളവരോ ഇല്ലാത്തവരോ ആവട്ടെ കളിയാക്കുന്നതിന് മുൻപ് ആ സ്ഥാനത്ത് നമ്മളോ നമുക്ക് പ്രിയപ്പെട്ടവരോ ആണെന്ന് ഒന്ന് സങ്കല്പിക്കുക..കളിയാക്കാൻ ഉള്ള നാവ് കുറച്ചൊന്ന് താഴും…?

നബി :ന്റെ അനിയൻ മുത്താണ്??❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button