ഭോപ്പാല്‍: നഗ്നമായ കൈകള്‍ കൊണ്ട് ശുചിമുറി വൃത്തിയാക്കുന്ന മധ്യപ്രദേശ് ബി.ജെ.പി എം.പി ജനാര്‍ദ്ദന്‍ മിശ്ര. ശുചിത്വ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് മധ്യപ്രദേശ് രേവ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എംപി ജനാര്‍ദ്ദന്‍ മിശ്ര വൃത്തിഹീനമായ രീതിയില്‍ മണ്ണ് അടിഞ്ഞു കിടന്ന ശുചിമുറി യാതൊരു വിധത്തിലുള്ള സജീകരണങ്ങളും ഉപയോഗിക്കാതെ തന്റെ കൈകള്‍ കൊണ്ട് വൃത്തിയാക്കിയത്.
#WATCH: BJP MP Janardan Mishra clean a school toilet in Rewa’s Khajuha Village after it had clogged and been out of use due to accumulation of soil. #MadhyaPradesh (15.02.2018) pic.twitter.com/O0kx7OJ19d
— ANI (@ANI) February 17, 2018
രേവയിലെ ഖജുഹാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിലെ ശുചിമുറിയാണ് എംപി വൃത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സ്വച്ഛ് ഭാരത്’ ദൗത്യത്തിന് പിന്തുണ നല്കുന്ന വ്യക്തിയാണ് ജനാര്‍ദ്ദന്‍ മിശ്ര. അതിന്റെ ഭാഗമായി രേവയിലെ തെരുവുകള്‍ എംപിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയിട്ടുണ്ട്.
Post Your Comments