Latest NewsIndiaNews

39 ഭാര്യമാര്‍, 94 കുട്ടികള്‍, 33 ചെറുമക്കള്‍! ഇദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം എല്ലാവരെയും ഞെട്ടിക്കുന്നത്

ന്യൂ​യോ​ർ​ക്ക്: വിചിത്രവും രസകരവുമായ ബഹുമതി നേടിയിരിക്കുകയാണ് ഇന്ത്യ. ലോകത്തിലെ ഏറേറവും വലിയ കുടുംബം എവിയെടാണ് എന്ന ചോദ്യത്തിന് ഇന്ന് ഒരു ഉത്തരമേ ഒള്ളൂ, നമ്മുടെ സ്വന്തം ഇന്ത്യ.

മിസോറാമിലെ ബക്താംഗ് എന്ന ഗ്രാമത്തിലെ സിയോണ എന്ന എഴുപത്തിരണ്ടുകാരന് 39 ഭാര്യമാരും 94 കുട്ടികളും 33 ചെറുമക്കളഴമുണ്ട്. ഇതിലും രസകരമെന്തെന്നാല്‍ ഇത്രയും പേരും ഒരുവീട്ടിലാണ് കഴിയുന്നത് എന്നതാണ്.

വിചാരിച്ച പോലെ അത്ര നിസാരനൊന്നുമല്ല സിയോണ. അദ്ദേഹത്തിനു സ്വന്തമായി ഒരു ക്രൈസ്തവ സഭയുണ്ട്. ചനാ പൗള്‍ എന്നാണ് അതിന്റെ പേര്. എന്നാല്‍ ഇനിയാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യമെന്തെന്നാല്‍ കുടുംബത്തിന്റെ കാര്യത്തില്‍ അതീവ താത്പര്യം പ്രകടിപ്പിക്കുന്ന അദ്ദേഹം ഇനിയും വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടത്രേ. അതും അമേരിക്കയില്‍ നിന്ന്.

ആദ്യ വിവാഹം കഴിക്കുന്നത് പതിനേഴാം വയസിലാണ്. പിന്നീട് ഒരു വര്‍ഷത്തില്‍ തന്നെ ഒന്പത് വിവാഹങ്ങള്‍. വീടിന്റെ നിയന്ത്രണമെല്ലാം ആദ്യ ഭാര്യയ്ക്കാണ്. ഇരുപതു ഭാര്യയ്ക്കമാര്‍ക്ക് 40 വയസിനു താഴെയാണ് പ്രായം.

ഇതില്‍ അവസാനത്തെ ഭാര്യയ്ക്ക് മുപ്പതു കഴിഞ്ഞു. അഞ്ചു വയസുള്ള ഒരു കുട്ടിയുമുണ്ട്. ഇവരുടെ വിശേഷങ്ങള്‍ തന്നെ വലിയൊരു കഥയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button