കല്‍പ്പറ്റ: മകള്‍ക്കു വേണ്ടി വാങ്ങിയ സ്കൂട്ടറുമായി പോകുന്നതിനിടയില്‍ ടിപ്പർ മുകളിലേക്ക് മറിഞ്ഞ് പിതാവിന് ദാരുണാന്ത്യം. വരദൂര്‍ വെള്ളങ്കില് എബ്രഹമിന്റെ മകന് സജി എബ്രാഹം(45) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചു പോകുന്നതിനിടയില്‍ കരിങ്കല്‍ കയറ്റി വന്ന ടിപ്പര്‍ സ്കൂട്ടറിനു മുകളിലേയ്ക്കു മറിയുകയായിരുന്നു.
ടിപ്പറിലെ കല്ലുകള്‍ക്കിടയില്‍ പെട്ടുപോയ സജിയെ ഫയർഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ജോജിനി ആണ് ഭാര്യ. സച്ചിന്, സോന എന്നിവരാണ് മക്കൾ.
Post Your Comments