തിരുവല്ല: പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ ജന്മദിന മഹോത്സവത്തിനിടെ വെടിപ്പുരയ്ക്കു തീ പിടിച്ച് ദമ്പതികള്‍ മരിച്ചു. വെടിക്കെട്ടു കരാര്‍ ഏറ്റെടുത്ത വള്ളംകുളം മേമന പള്ളത്തു വീട്ടില്‍ എം.എസ്. സുനില്‍കുമാറിന്റെ സഹോദരി ആശ (സുഷമ-35), ഭര്‍ത്താവ് കാര്‍ത്തികപ്പള്ളി മഹാദേവികാട് മാധവന്‍ചിറ കിഴക്കതില്‍ ഗുരുദാസ് (45)എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ 9.30നാണ് സംഭവം. ആറുപേര്‍ക്കു പരുക്ക്. 70 ശതമാനം പൊള്ളലേറ്റ മൂന്നുസ്ത്രീകളുടെ നില ഗുരുതരം.
പരുക്കേറ്റ നെയ്യാറ്റിന്‍കര ഒറ്റശേഖര മംഗലം ശിവമന്ദിരത്തില്‍ സ്വര്‍ണമ്മ (64), നെയ്യാറ്റിന്‍കര കുമാരവിലാസം വിജയകുമാരി(45), ഏഴംകുളം പുതുമല നെല്ലിക്കാമുറിപ്പേല്‍ തേജസ് (26) എന്നിവരെ കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റലിലും ഇരവിപേരൂര്‍ വള്ളംകുളം സ്വദേശി മേമന വീട്ടില്‍ പ്രഭാകരന്‍ (64), പൊന്‍കുന്നം ചിറക്കടവില്‍ ലീലാമണി എന്നിവരെ കോട്ടയം മെഡിക്കല്‍ കേളേജിലും പ്രവേശിപ്പിച്ചു.
Post Your Comments