Latest NewsNewsInternationalgulf

ഈ ഉൽപ്പന്നങ്ങൾക്ക് യുഎഇയിൽ വിലക്ക്

ദുബായ്: അംഗീകാരമില്ല ഉൽപ്പനങ്ങൾ വിപണിയിൽ നിന്ന് തുടച്ചുനീക്കാൻ ഒരുങ്ങി യുഎഇ സർക്കാർ. കഴിഞ്ഞ ദിവസവും സമാനമായ നടപടികൾ യുഎഇ സർക്കാർ സ്വീകരിച്ചിരുന്നു. അംഗീകാരമില്ലത്തും നിയമവിരുദ്ധമായും വിപണിയിലുള്ള ഉൽപ്പനകളെയാണ് സർക്കാർ നിരോധിക്കുന്നത്. അംഗീകാരമില്ലാത്ത എല്ലാ തരം ഉൽപ്പനകളും നിരോധിക്കും. പ്രധാനമായും കുട്ടികൾക്ക് നൽകുന്ന പാക്കറ്റ് ഭക്ഷണങ്ങളാണ് നിരോധിക്കുക. കുട്ടികളുടെ ഭക്ഷണവസ്തുക്കളിൽ ‘സാമോനില്ല’ എന്ന ഘടകത്തിന്റെ അളവ് വളരെയധികം കൂടുതലാണെന്ന് പഠനങ്ങൾ കണ്ടെത്തിയിരുന്നു.

സ്ത്രീകൾ ഉപയോഗിക്കുന്ന നിലവാരമില്ലാത്ത സൗന്ദര്യ വർദ്ധക ഉൽപ്പനകൾക്കും നിരോധനമുണ്ട്. കൂടിയ അളവിൽ മെർക്കുറി അടങ്ങിയിട്ടുള്ള ഉൽപ്പങ്ങൾ, വണ്ണം കുറക്കാനുള്ള മരുന്നുകൾ എന്നിവ കടകളിൽ നിന്നും മാറ്റാനും നിർദേശം നൽകി. ചില മരുന്നുകൾക്കും വിലക്ക് ബാധകമാണ്. നിരോധനം ഏർപ്പെടുത്തിയ ഉൽപ്പനങ്ങൾ ഉപയോഗിക്കരുതെന്ന് സർക്കാർ ജനങ്ങൾക്കും നിർദ്ദേശം നൽകി.

read more:ഈ പ്രണയജോഡികളെ ചേർത്ത് വെച്ച സിനിമ ഇതാണ്

shortlink

Post Your Comments


Back to top button