Latest NewsIndiaNews

സംസ്​കാര ചടങ്ങിന്​ പണമില്ല; അമ്മ മകന്റെ മൃതദേഹത്തോട് ചെയ്തത് ഇങ്ങനെ

ബസ്​തര്‍: വാഹനാപകടത്തില്‍ ​ മരിച്ച മക​​ന്‍റെ സംസ്​കാര ചടങ്ങുകള്‍ക്ക്​ പണമില്ലാ​െത തുടര്‍ന്ന്​ മൃതദേഹം ആശുപത്രിക്ക്​ വിട്ടു നല്‍കി. വാഹനാപകടത്തില്‍ പരിക്കേറ്റ്​ ജഗ്​ദല്‍പൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ബാമന്‍ വ്യാഴാഴ്​ചയാണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാവിലെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന്​ കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെ​ട്ടു.

എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങി സ്വന്തം ഗ്രാമത്തിലെത്തിക്കാന്‍ പണമില്ലെന്ന്​ കുടുംബാംഗങ്ങള്‍ അറിയിക്കുകയായിരുന്നു. ചണ്ഡിഗഡിലെ ബസ്​തര്‍ സ്വദേശിയായ ബാമന്‍ എന്ന യുവാവി​​െന്‍റ മൃതദേഹമാണ്​ സംസ്​കാരത്തിന്​ പണമില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജിന്​ വിട്ടു നല്‍കിയത്​. മൃതദേഹം കൊണ്ടുപോകുന്നില്ലെങ്കില്‍ മെഡിക്കല്‍ കോളജിന്​ വിട്ടുനല്‍കാമെന്ന്​ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന്​ മൃതദേഹം വിട്ടുനല്‍കാന്‍ മാതാവ്​ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button