Latest NewsKeralaNews

പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ മോഷണം പോയി: പരാതി നൽകിയ ശേഷം സി സി ടി വി ദൃശ്യങ്ങൾ കണ്ടവർ ഞെട്ടി ( വീഡിയോ )

കാസര്‍കോട്: രാത്രിയുടെ മറവില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ മോഷണം പോയതായി പ്രവർത്തകർ പോലീസിൽ പരാതി നൽകി. പിന്നീട് സി സി ടി വി ദൃശ്യങ്ങൾ കണ്ട പ്രവർത്തകർ ഞെട്ടി, മറ്റാരുമല്ല ‘പ്രതി’ പോലീസ് തന്നെ!! പോപ്പുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ അര്‍ദ്ധരാത്രി എടുത്തുകൊണ്ടുപോകുന്ന പോലീസുകാരുടെ ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞത്.

പരാതി നൽകിയപ്പോൾ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് പോലീസ് ഉറപ്പു നൽകിയതിന്റെ പിന്നാലെയാണ് ഇത്.ഒരു വിഭാഗത്തിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ അഴിച്ചെടുത്ത് മറ്റു പാര്‍ട്ടിക്കാരുടെ തലയില്‍ കെട്ടിവെച്ച്‌ സംഘര്‍ഷമുണ്ടാക്കാനുള്ള പോലീസുകാരുടെ ശ്രമമാണ് സിസിടിവി ദൃശ്യം പുറത്തുവന്നതോടെ പൊളിഞ്ഞതെന്നാണ് പോപ്പുലർ ഫ്രണ്ട് ഭാരവാഹികള്‍ ആരോപിക്കുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച അര്‍ദ്ധ രാത്രി 12.45 നും ഒരു മണിക്കും ഇടയിലാണ് പോലീസുകാര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ അഴിച്ച്‌ മാറ്റുന്നത് സി സി ടി വിയില്‍ പതിഞ്ഞത്. ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസുകാർക്കെതിരെ പരാതി നൽകിയിരിക്കുകയാണ് ഭാരവാഹികൾ:

ദൃശ്യങ്ങൾ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button