ലണ്ടന്‍: ലണ്ടന്‍ ഫാഷന്‍ വീക്കിന് തുടക്കം കുറിച്ച് കൊണ്ടുള്ള ചടങ്ങില്‍ മേല്‍ വസ്ത്രം ധരിക്കാതെ യുവതികള്‍ വേദിയിലേക്ക് കടന്നുവന്നത് ഏവരെയും ഞെട്ടിച്ചു. മൃഗങ്ങളുടെ ശരീരഭാഗങ്ങളെ കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു വേഗന്‍ പ്രതിഷേധക്കാര്‍ പേറ്റ (പിഇടിഎ) എന്ന സംഘടനക്ക് വേണ്ടി ഇത്തരത്തില്‍ വേദിയിലേക്ക് കുതിച്ചെത്തിയിരുന്നത്. ‘ നിങ്ങളുടെ സ്വന്തം തൊലി ധരിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇവര്‍ വേദിയിലെത്തിയിരുന്നത്. മുദ്രാവാക്യം തങ്ങളുടെ ശരീരത്തില്‍ ഇവര്‍ പെയിന്റിനാല്‍ എഴുതി വയ്ക്കുകയും ചെയ്തിരുന്നു.
മൃഗങ്ങളുടെ തൊലി രോമം തുടങ്ങിയവ ഉപയോഗിച്ചുള്ള വസ്‌ത്രങ്ങൾ ഉപേക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിപണിയിൽ മൃഗങ്ങളുടെ തോലിനെക്കാളും രോമത്തെക്കാളും നൂതനവും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ വേഗന്‍ തുണിത്തരങ്ങള്‍ ഇന്ന് ലഭ്യമാണെന്നിരിക്കെ മൃഗങ്ങളെ ക്രൂശിക്കുന്നത് ശെരിയല്ലായെന്നാണ് ഇവരുടെ വാദം. വെള്ളിയാഴ്ച ലണ്ടനിലെ സ്റ്റോര്‍ സ്റ്റുഡിയോക്ക് പുറത്ത് നിന്നായിരുന്നു അവരുടെ പ്രതിഷേധം.
read more:ആയയ്‌ക്കൊപ്പം ഉള്ള സമയം കുഞ്ഞ് കരച്ചില്‍, കാരണമറിയാന്‍ സിസി ടിവി ക്യാമറ വെച്ച അമ്മ ഞെട്ടി
Post Your Comments