KeralaLatest NewsNews

ഫോണ്‍ ബില്‍ അടച്ചില്ല, കെഎസ്‌ആര്‍ടിസി ജീവക്കാർക്ക് എട്ടിന്റെ പണി.

കോഴിക്കോട്: കെഎസ്‌ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിലെ ടെലിഫോണ്‍ ബില്‍ യഥാസമയം അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി. വീഴ്ച വരുത്തിയ കംപ്യൂട്ടര്‍ പഴ്സന്‍ കെപി ഷര്‍മ്മത്തലി, സൂപ്രണ്ട് സി സുരേഷ് എന്നിവരെ കോര്‍പ്പറേഷന്‍ സ്ഥലംമാറ്റി.ഫോണ്‍ ബില്‍ അടക്കാത്തതിനാൽ കെഎസ്‌ആര്‍ടിസിക്ക് റിസര്‍വേഷന്‍ ഇനത്തില്‍ ഒന്നര ലക്ഷം രൂപയാണ് നഷ്ടമായത്.

തുടർന്നാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. ഷര്‍മ്മത്തലിയെ പയ്യന്നൂര്‍ യൂണിറ്റിലേയ്ക്കും സി സുരേഷിനെ ചിറ്റൂര്‍ യൂണിറ്റിലേയ്ക്കുമാണ് സ്ഥലംമാറ്റിയത്. ബിഎസ്‌എന്‍എല്‍ നെറ്റ് കണക്ഷനുള്ള ടെലിഫോണ്‍ ബില്ലുകള്‍ ഇ മെയിലായി ഡിടിഒ ഓഫിസിലേയ്ക്ക് അയക്കുകയും ഇതിന്റെ പ്രിന്റൗട്ട് എടുത്ത് സെക്ഷന്‍ ക്ലാര്‍ക്കിനെ ഏല്‍പ്പിച്ച്‌ ബില്‍ തുക അടയ്ക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്.എന്നാല്‍, ഷര്‍മ്മത്തലി കംപ്യൂട്ടര്‍ പഴ്സനായി ചുമതലയേറ്റ ശേഷം പ്രിന്റൗട്ട് എടുത്തു ക്ലാര്‍ക്കിനെ ഏല്‍പ്പിക്കാതെ നാലു മാസമായി ബില്ലുകള്‍ ലഭിച്ചില്ലെന്ന് ചീഫ് ഓഫിസിലേയ്ക്ക് അറിയിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവം അറിഞ്ഞിട്ടും സൂപ്രണ്ടായ സുരേഷ് ഇതുസംബന്ധിച്ച്‌ അന്വേഷിക്കുകയോ ഫോണ്‍ വിഛേദിപ്പിക്കപ്പെട്ട ദിവസംതന്നെ പണം അടച്ച്‌ പുന:സ്ഥാപിക്കുകയോ ചെയ്തില്ല. ഇതുകാരണം റിസര്‍വേഷന്‍ നടക്കാത്തതിനാല്‍ കോര്‍പ്പറേഷന് ഒന്നര ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായും വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ കർശന നടപടിയെടുത്തത്.

read more:സംസ്​കാര ചടങ്ങിന്​ പണമില്ല; അമ്മ മകന്റെ മൃതദേഹത്തോട് ചെയ്തത് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button