തിരുവനന്തപുരം: സ്വന്തം പദവിക്ക് നിരക്കാത്ത പ്രവർത്തിയുടെ പേരിൽ കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എന്‍.എസ്. സുരേഷിന് സസ്‌പെന്‍ഷന്‍. ബാര്‍ ഹോട്ടലിലെത്തിയ ഡെപ്യൂട്ടി കമ്മിഷണര്‍ മദ്യപര്‍ക്കു ഭക്ഷണം വിളമ്പിക്കൊടുത്തെന്നാണ് ആരോപണം. സംഭവത്തിൽ എക്‌സൈസ് കമ്മിഷണര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടിലാണ് നടപടി. കഴിഞ്ഞ ഡിസംബര്‍ 27-നു കരുനാഗപ്പള്ളി ന്യൂ എക്‌സലന്‍സി ബാറില്‍ പരിശോധനയ്‌ക്കെത്തിയ ഡെപ്യൂട്ടി കമ്മിഷണര്‍ മദ്യപര്‍ക്കു ഭക്ഷണം വിളമ്പിക്കൊടുത്തതായി അഡീഷണല്‍ എക്‌സൈസ് കമ്മിഷണര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതേ ബാറിൽ ഇദ്ദേഹം പലതവണ പരിശോധനയ്‌ക്കെത്തിയിരുന്നു. നാലരമാസം മുൻപാണ് ഇദ്ദേഹം കൊല്ലത്തു ചുമതലയേറ്റത്. ന്യൂ എക്‌സലന്‍സി ബാറില്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ രജിസ്‌റ്റര്‍ സൂക്ഷിക്കാത്തതിനും 500 എം.എല്‍. വിദേശമദ്യം കുപ്പിയോടെ വിറ്റതിനും ഡിസംബര്‍ 27-നു നടത്തിയ പരിശോധനയേത്തുടര്‍ന്നു രണ്ടു കേസുണ്ട്. 1999 ജനുവരി ഒന്നുമുതല്‍ 2008 ഡിസംബര്‍ വരെയുള്ള കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് അന്ന് അസിസ്‌റ്റന്റ് എക്‌സൈസ് കമ്മിഷണറായിരുന്ന എന്‍.എസ്. സുരേഷിനെതിരേ വിജിലന്‍സ് കേസെടുത്തിരുന്നു.
read more:വ്യാജരേഖ ചമച്ച് ആനുകൂല്യങ്ങൾ തട്ടിയെടുത്ത പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
Post Your Comments