CricketLatest NewsNewsSports

റെക്കോര്‍ഡുകള്‍, അത് ഇന്ത്യന്‍ നായകന് ശീലമായി പോയി, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആറാം ഏകദിനത്തില്‍ കോഹ്ലി തിരുത്തിക്കുറിച്ച ചരിത്രങ്ങള്‍

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയെ അനരുടെ നാട്ടില്‍ ചുരുട്ടി കെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്നലെ നടന്ന ഏകദിന പരമ്പയിലെ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ആറ് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ 5-1ന് സ്വന്തമാക്കി. അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തിലായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം. പരമ്പരയില്‍ ആദ്യമായി കളിച്ച ശ്രദ്ധുള്‍ താക്കൂറും മികച്ച പ്രകടനമം നടത്തി. റെക്കോര്‍ഡുകളുടെ തോഴനായ കോഹ്ലി ഇന്നലെയും ഒരുപിടി റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയത്.

ദ്വിരാഷ്ട്ര പരമ്പരയില്‍ 500 റണ്‍സിലേറെ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് വിരാട് കോഹ്ലി. രോഹിത് ശര്‍മയുടെ 491 റണ്‍സ് എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. പരമ്പരയില്‍ ആകെ വിരാട് നേടിയത് 558 റണ്‍സാണ്. ഏകദിനത്തില്‍ അതിവേഗം 9500 റണ്‍സ് തികയ്ക്കുന്ന താരമാകാനും ഇന്നലത്തെ മത്സത്തിലൂടെ വിരാടിന് കഴിഞ്ഞു. 200 ഇന്നിംഗ്സുകളില്‍ നിന്നാണ് ഈ നേട്ടം കോഹ് ലി സ്വ്‌നതമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്സിനെയാണ് ഇന്ത്യന്‍ നായകന്‍ മറികടന്നത്.

ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച ഇന്ത്യ ആതിഥേയരെ 204 റണ്‍സിന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 107 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ദക്ഷിണഫ്രിക്കന്‍ ബാറ്റിങ് നിരയെ താക്കൂറിന്റെ മികച്ച ബോളിങ്ങാണ് പിടിച്ചുകെട്ടിയത്. നാല് വിക്കറ്റുകളാണ് താക്കൂര്‍ നേടിയത്.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ധവാന്റെയും(18) രോഹിത് ശര്‍മ്മയുടെയും(15) വിക്കറ്റുകളാണ് നഷ്ടമായത്. പിന്നീട് നായകന്‍ വിരാട് കോലിയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് ടീം ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. വിരാട് കോഹ്ലി തകര്‍ത്ത് മുന്നേറിയപ്പോള്‍ അജിങ്ക്യ രഹാനെ നായകന് മികച്ച പിന്തുണ നല്‍കുകയായിരുന്നു. 96 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സും 19 ബൗണ്ടറികളും ഉള്‍പ്പടെ 129 റണ്‍സാണ് കോഹ്ലി നേടിയത്. അജിങ്ക്യ രഹാനെ 50 പന്തുകളില്‍ നിന്ന് മൂന്ന് ഫോറുകള്‍ ഉള്‍പ്പടെ 34 റണ്‍സുമായി പുറത്താകാതെ നിന്നു.ഹ

shortlink

Related Articles

Post Your Comments

Related Articles


Back to top button