KeralaLatest NewsNews

ഈ അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാന ഭൂപടത്തിലേക്ക്

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളം നാളെ മുതൽ സാധ്യമാകുന്നു.റഡാര്‍ പരിശോധനയ്ക്കായി നാളെ വിമാനം പറത്തും. റഡാര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ വിമാനത്താവളത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വ്യോമ മാര്‍ഗം നിലവില്‍ വരികയും ചെയ്യും.

എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരീക്ഷണ വിമാനം പറത്തുക. ഒരു പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ധരുമടങ്ങിയ സംഘം എ.എ.ഐയുടെ ഡ്രോണിയര്‍ വിമാനത്തിലുണ്ടാവും. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്ന വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന് മുകളിലൂടെ പല ഉയരങ്ങളിലും ദിശകളിലുമായി പറന്നാണ് റഡാര്‍ ഉപകരണത്തില്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച്‌ പ്രവര്‍ത്തനക്ഷമമാക്കുക.

വിമാനത്താവളത്തിനു മുകളിലൂടെ കടന്നുപോകുന്ന വിമാനങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറാന്‍ ഇതോടെ റഡാര്‍ സജ്ജമാകും. 112.6 മെഗാഹെട്സാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ റഡാര്‍ ഉപകരണത്തിന്റെ തരംഗദൈര്‍ഘ്യം. ഇതില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കുന്നതിന് അനുയോജ്യമായ ഉപകരണങ്ങള്‍ ഇവിടേക്കുള്ള വിമാനങ്ങളില്‍ ഘടിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button