ന്യൂഡൽഹി: മുന്ന് ദിവസത്തെ സന്ദർശത്തിനായി ഇന്ത്യയിലെത്തിയ ഇറാൻ പ്രസിഡന്റ് സഹൻ റൂഹാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനിയുമായി ഒൻപതു കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്കു ശേഷം പ്രതിരോധം, സുരക്ഷ, ഉൗർജം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുമെന്ന് റൂഹാനി പറഞ്ഞു.
വിസ , ആരോഗ്യം, കൃഷി, വ്യാപാരം തുടങ്ങി ഒൻപതുകരാറുകളാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചത്. ഇന്ന് ഡൽഹിയിൽ എത്തിയ റൂഹാനി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ പ്രദേശിക-ആഗോള വിഷയങ്ങൾ സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച നടത്തി.
read more:മലയാളികളുടെ മനസ്സ് കവരാൻ ഈ അനിയനും ചേട്ടനും
Post Your Comments