തിരുവനന്തപുരം : സർക്കാരിന്റെ പുതിയ പദ്ധതി ‘ശുഭയാത്ര’യുമായി ബന്ധപ്പെട്ട് 1000 ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം നല്‍കുന്നു. വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ ഫണ്ടിനു പുറമെ തദ്ദേശസ്ഥാപനങ്ങള്‍, പട്ടികക്ഷേമവകുപ്പ്, ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവയുടെ സഹായവും വിവിധ കമ്പനികളുടെ സിഎസ്‌ആര്‍ ഫണ്ടും ഇതിന് വിനിയോഗിക്കും. ബിവറേജസ് കോര്‍പറേഷന്‍ പദ്ധതിക്കായി ഒരുകോടി രൂപ നല്‍കി.
5.26 കോടി ചെലവില്‍ 846 സ്കൂട്ടറുകള്‍ ഈവര്‍ഷം തന്നെ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വികലാംഗക്ഷേമ കോര്‍പറേഷന്‍ 28 ഗുണഭോക്താക്കളുടെ വായ്പ എഴുതിത്തള്ളി. 250 പേര്‍ക്ക് പലിശയിളവും നല്‍കി. ഇതിനായി സര്‍ക്കാര്‍ 1.84 കോടി അനുവദിച്ചു. ഭിന്നശേഷിക്കാരായ 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള സ്ഥിരനിക്ഷേപത്തിലും വര്‍ധനയുണ്ടായി. 12 വയസില്‍ താഴെയുള്ള തീവ്രവും അതിതീവ്രവുമായ ഭിന്നശേഷിയുള്ള എല്ലാ കുട്ടികളുടെ പേരിലും ഇപ്പോള്‍ 20,000 രൂപ വീതം നിക്ഷേപിക്കുന്നു.
Read also:ഭിന്നശേഷിപഠനത്തില്‍ ഗവേഷണത്തിന് ധനസഹായം
കാഴ്ചപരിമിതര്‍ക്ക് 1.5 കോടി ചെലവില്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കും. ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡിന്റെ സാങ്കേതിക സഹായത്തോടെയാണിത്. കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണം ഉടന്‍ പൂര്‍ത്തിയാകും. ഭിന്നശേഷിക്കാര്‍ക്ക് ഗുണനിലവാരമുള്ള ഉപകരണം ലഭ്യമാക്കാന്‍ പാറ്റൂരിലെ നിര്‍മാണ യൂണിറ്റ് ആധുനികവല്‍ക്കരിക്കും. തിരുവനന്തപുരത്ത് ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ഉപകരണവിപണനകേന്ദ്രവും തുടങ്ങും.
സംസ്ഥാനത്തെ കൂടുതല്‍ ഭിന്നശേഷിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലയിലും വികലാംഗക്ഷേമ ഓഫീസുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.വികലാംഗക്ഷേമ കോര്‍പറേഷനായുള്ള സംസ്ഥാന ബജറ്റ് വിഹിതം ഇത്തവണ 12 കോടിയായി വര്‍ധിപ്പിച്ചു. ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് വാഹനവായ്പ, തൊഴില്‍മേള, ഉപകരണവിതരണ ക്യാമ്ബ് തുടങ്ങി വിവിധ പദ്ധതികള്‍ ബോര്‍ഡ് നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
Post Your Comments