Latest NewsIndiaNews

വിദ്യാര്‍ത്ഥിനിയെ നോക്കി സ്വയംഭോഗം ചെയ്ത ആളെ തിരിച്ചറിയുന്നവര്‍ക്ക് പാരിതോഷികം

ന്യൂഡൽഹി: തിരക്കുള്ള ബസ്സില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ നോക്കി സ്വയംഭോഗം ചെയ്ത ആളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്. ഫെബ്രുവരി 7നാണ് ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയുടെ തൊട്ടടുത്തിരുന്ന ആള്‍ പെണ്‍കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അവളെ നോക്കി സ്വയംഭോഗം ചെയ്യുകയും ചെയ്തത്.

പെൺകുട്ടി ഇതിന്റെ വീഡിയോ എടുത്തു സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത പോലീസ് ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 25000 രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇയാൾ കയ്യിലുള്ള ബാഗ് മടിയില്‍ വച്ചാണ് സ്വയംഭോഗം ചെയ്തുകൊണ്ടിരുന്നത്. അടുത്തിരുന്നവര്‍ ഇത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button