കെയ്റോ•ഷവര്‍മയെ ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടി അറബ് യുവതി. ഒരു ഈജിപ്ഷ്യന്‍ യുവതിയാണ്, ജ്യൂസിനോപ്പം തനിക്ക് ഷവര്‍മ വാങ്ങി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ഭര്‍ത്താവുമായുള്ള ബന്ധമൊഴിയാന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്. ദമ്പതികള്‍ വെറും 40 ദിവസം മുന്‍പാണ് വിവാഹതിരായാതെന്നും റിപ്പോര്‍ട്ട് പറയുന്നു.
You may also like: ദുബായില്‍ ഷവര്‍മ തയാറാക്കാനുള്ള പുതിയ രീതി നടപ്പാക്കാന്‍ ഒരുങ്ങുന്നു
വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച് പരമ്പരാഗത രീതിയിലായിരുന്നു വിവാഹം. വിവാഹത്തിന് രണ്ടു മാസം മുന്‍പാണ് ഇദ്ദേഹത്തെ കാണുന്നതെന്നും അന്ന് ഇയാള്‍ ഇത്ര പിശുക്കനാണെന്ന് താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും സമീഹ എന്ന യുവതി പറയുന്നു. വിവാഹം കഴിഞ്ഞ് ആദ്യത്തെ ആഴ്ച ഭര്‍ത്താവ്, പണം പാഴായിപ്പോകുമെന്നതിനാല്‍ അദ്ദേഹത്തിന് പുറത്ത് പോകുന്നത് ഇഷ്ടമല്ലെന്ന് തന്നോട് പറഞ്ഞതായും യുവതി പറയുന്നു.
വിവാഹം കഴിഞ്ഞ് 40 ദിവസത്തിനിടെ ഒരു ദിവസം തന്നെ പുറത്ത് എവിടെയെങ്കിലും കൊണ്ടുപോകാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. അങ്ങനെ പുറത്ത് പോയതിനിടെ തനിക്ക് ഒരു ഷവര്‍മ വാങ്ങി നല്‍കാന്‍ യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നേരത്തെ ജ്യൂസ് വാങ്ങി കൊടുത്തതിനാല്‍ ഭര്‍ത്താവ് തന്റെ ആവശ്യം നിരാകരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സമ്പത്ത് നശിപ്പിക്കാന്‍ ചെയ്യാന്‍ താന്‍ ശ്രമിക്കുകയാണെന്ന് അയാള്‍ ആരോപിച്ചതായും യുവതി കൂട്ടിച്ചേര്‍ത്തു.
ഈ പുറത്തുപോകലിനിടെയാണ് സമീഹ വേര്‍പിരിയാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് അവള്‍ സ്വന്തം കുടുംബത്തിലേക്ക്മടങ്ങുകയും ഉടനടി വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു. ഈജിപ്ഷ്യന്‍ കോടതി വരുന്ന ആഴ്ചയില്‍ കേസില്‍ വിധി പറയും.
Post Your Comments