Latest NewsKeralaNews

ന്യൂനപക്ഷങ്ങളെ ഉടലോടെ സ്വർഗത്തിൽ കൊണ്ടുപോകാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണ് : സാംസ്കാരിക നായകരുടെ പ്രസ്താവന ഇങ്ങനെ വരുമെന്ന് അഡ്വ. ജയശങ്കർ

ശുഹൈബിന്റെ മരണത്തിൽ സാംസ്കാരിക നായകന്മാരുടെ മൗനത്തെ പരിഹസിച്ച് അഡ്വ ജയശങ്കർ.കേരളത്തിലെ സാംസ്കാരിക നായികാ നായകന്മാർ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാൻ ഇടയുള്ള പ്രസ്ഥാവന ഇങ്ങനെയാണെന്ന ആമുഖത്തോടെയാണ് ജയശങ്കർ വക്കീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പ്രതിപക്ഷ പാർട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന് നടത്തുന്ന ദുഷ്പ്രചരണം ഉടനടി അവസാനിപ്പിക്കണം. ഷുഹൈബ് മരിച്ചു മണിക്കൂറുകൾക്കകം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു.

ഷുഹൈബിൻ്റേത് അപകട മരണമോ ആത്മഹത്യയോ ആകാനുള്ള സാധ്യത പരിശോധിക്കണം. കൊലപാതകമാണെങ്കിൽ പ്രതികളെ വിചാരണ നടത്തി വെറുതെവിടണം. ഏതു നിലയ്ക്കും ഇതുമായി ബന്ധപ്പെടുത്തി ഇടതുപക്ഷ പ്രസ്ഥാനത്തെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുളള കുത്സിത ശ്രമത്തെ ചെറുത്തു തോല്പിക്കണം.എന്നും ഇവർ പ്രസ്താവന നടത്തും എന്നാണ് അഡ്വ ജയശങ്കർ പറയുന്നത്. പോസ്റ്റിൽ കെ ഇ എൻ ന്റെ ഫോട്ടോ ആണ് ഇട്ടിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

shortlink

Related Articles

Post Your Comments

Related Articles


Back to top button