Latest NewsKeralaNews

22കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയെ കുടുക്കിയത് മൊബൈലില്‍ റെക്കോര്‍ഡായ ഫോണ്‍വിളി

മാന്നാര്‍: അലപ്പുഴയില്‍ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച അയൽവാസിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കരിയില്‍ കളത്തില്‍ എസ് സുരേഷ്കുമാറിനെ(36) കുട്ടമ്പേരൂര്‍ കരിയില്‍ രവിയുടെ മകള്‍ വന്ദന(ആതിര-22)യുടെ മരണവുമായി ബന്ധപ്പെട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് കുമാറിനെ എസ്‌എച്ച്‌ഒ എസ് വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. നിരവധി കേസുകളിലെ കുറ്റവാളിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

വന്ദനയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത് കഴിഞ്ഞ 13 ന് രാത്രി 11 മണിയോടെയാണ്. അന്ന് സന്ധ്യയോടെ സമീപത്തെ ക്ഷേത്രത്തിലേക്ക് വന്ദനയുടെ മാതാപിതാക്കള്‍ ശിവരാത്രി ഉത്സവം കാണാനായി പോയിരുന്നു. മകള്‍ കിടപ്പുമുറിയിലേക്ക് കയറിപ്പോയത് ഇവര്‍ മടങ്ങിയെത്തിയ ശേഷമാണ്. അല്‍പസമയത്തിനുള്ളില്‍ തൂങ്ങി മരിക്കുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയ പ്രതിയും അയല്‍വാസിയുമായ സുരേഷ്കുമാറിന്റെ വാഹനത്തില്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുരേഷിന് യുവതിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് നാട്ടുകാര്‍ ആരോപണം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

read also: മൂന്നു മാസം മുമ്പ് വിവാഹിതനായ ബാങ്ക് ഉദ്യോഗസ്ഥന്‍ ട്രെയിനിനു തലവച്ച് ആത്മഹത്യ ചെയ്തു : കാരണം ഏവരെയും അമ്പരപ്പിക്കുന്നത്

ഇയാള്‍ ഈ ദിവസം പത്തിലേറെ തവണ യുവതിയെ ഫോണില്‍ വിളിച്ചതായി ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. ഇയാള്‍ വന്ദനയെ മരിക്കുന്നതിന് തൊട്ടു മുമ്പും വിളിച്ചിരുന്നു. പ്രതിയുടെ ഫോണില്‍ ഈ കോളുകള്‍ റെക്കോര്‍ഡായിരുന്നു. ഇയാള്‍ യുവതിയോട് ഉടന്‍തന്നെ തൂങ്ങി മരിക്കാനായിരുന്നു പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഫോണ്‍ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇയാള്‍ കൊലപാതകശ്രമം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button