ഇരുപത് കോടി മുടക്കി വാങ്ങിയ കാറിന് പൂശാനുള്ള പെയിന്റ് കൊണ്ടുവരുന്നത് ചന്ദ്രനില്‍ നിന്നും. കാര്‍ പ്രേമിയായ ക്രിസ് സിംഗ് എന്ന ഇന്ത്യന്‍ വംശജനാണ് ഇത്തരത്തിൽ തന്റെ ആസ്റ്റണ്‍ മാര്ട്ടിന് വാല്‍ക്കിരി കാറിന് ചായം പൂശാൻ ഒരുങ്ങുന്നത്. ലോകത്ത് ആകെയുള്ള മൂന്ന് ലംബോര്‍ഗിനി വെനെനോകളില്‍ ഒന്നിന്റെ ഉടമ ക്രിസ് സിംഗാണ്. ലോകത്താകെ ഒന്നു മാത്രമുള്ള കൊനിഗ്സെഗ് അഗേറ എക്സ്എസും ഇദ്ദേഹത്തിന്റെ സ്വന്തമാണ്.
Read Also: ഒരു കാരണത്താലും ഒഴിവാക്കാൻ പാടില്ലാത്ത ഭക്ഷണസാധനങ്ങൾ ഇവയാണ്
ചന്ദ്രനിലുള്ള പാറപ്പൊടി ചേര്‍ത്ത പെയിന്റാണ് ക്രിസ് സിംഗിന്റെ ആവശ്യപ്രകാരം തയ്യാറാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ക്രിസ് സിംഗ് തന്നെയാണ് വാല്‍ക്കിറിയ്ക്കായി തയ്യാറാക്കുന്ന വിശിഷ്ട പെയിന്റിനെ കുറിച്ച് ലോകത്തെ അറിയിച്ചത്. ‘ചന്ദ്രനില്‍ കാറോടിക്കുന്ന ആദ്യ വ്യക്തിയാകണമെന്നാണ് ആഗ്രഹം. എന്നാല്‍ ശാസ്ത്രം അതിന് അനുവദിക്കില്ല. ഗുരുത്വാകര്‍ഷണമാണ് ഇതിനു തടസ്സമെന്ന് ശാസ്ത്രലോകം പറയുന്നു. പക്ഷെ ചന്ദ്രനെ ഇങ്ങു ഭൂമിയിലേക്ക് കൊണ്ടുവരുന്നതിന് യാതൊരു തടസ്സവുമില്ലല്ലോ’ എന്നാണ് ക്രിസ് പറയുന്നത്.
Post Your Comments