ഒടുവില്‍ ഉണ്ണികൃഷ്ണന് മലയാളത്തിലെ പകരം വയ്ക്കാനില്ലാത്ത നടന്മാരിലൊരാളായിരുന്നു. 2006 മെയ് 27 നായിരുന്നു ആ പ്രതിഭ വിടവാങ്ങുന്നത്. വൃക്കരോഗത്തെ തുടര്‍ന്നായിരുന്നു മരണം. ഇന്നും ഒരാളും ഒടുവില്‍ ഉണ്ണികൃഷ്ണന് മരിച്ചശേഷം അദേഹത്തിന്റെ ഭാര്യയും മക്കളും എങ്ങനെയാണ് ജീവിക്കുന്നതെന്ന് അന്വേഷിച്ചിട്ടില്ല. ഒടുവിലിന്റെ ഭാര്യ പത്മജ ഭര്‍ത്താവ് മരിച്ചശേഷമുള്ള ജീവിതത്തെക്കുറിച്ചും സിനിമലോകത്തിന്റെ നന്ദിയില്ലായ്മയെക്കുറിച്ചും ഇപ്പോള്‍ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പറയുന്നത്.
പാലക്കാട്ടെ കേരളശേരിക്ക് അടുത്തുള്ള വീട്ടില്‍ അദേഹം മരിച്ചശേഷം താനും അമ്മയും മാത്രമാണ് താമസം. അമ്മക്ക് 89 കഴിഞ്ഞു കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാനൊന്നും വയ്യ. ഞാനിവിടെ അമ്മയുടെ കാര്യങ്ങള്‍ നോക്കി മുഴുവന്‍ സമയവും ഉണ്ടാകും. ഇപ്പോള്‍ ഞങ്ങളുടെ ജീവിതം അമ്മക്ക് കിട്ടുന്ന പെന്ഷന് കൊണ്ടാണ്.
read also: ദിലീപിനെതിരെ ഭാഗ്യലക്ഷ്മി
ഒടുവിലിന്റെ നാട്ടിലൂടെയാണ് കലാഭവനില്‍ നിന്നും സിനിമയില്‍ എത്തിയ ആ പ്രമുഖ നടന് കുറച്ച് കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ടൗണില്‍ കട ഉദ്ഘാടനത്തിന് പോയത്. വീട്ടില്‍ ഇറങ്ങാന്‍ സമയമില്ലെന്ന് പറഞ്ഞാണ് അദ്ദേഹം പോയത്. ( ഒരുകാലത്ത് രാജസേനന് ചിത്രങ്ങളിലെ സ്ഥിരം നായകനാണ് ഈ നടന് ഇപ്പോഴും നായകവേഷങ്ങളില്‍ സജീവമാണ്)
ഒടുവിലിനു വീടിനടുത്ത് ആണ് ലൊക്കേഷനെങ്കില്‍ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതാണ് ഇഷ്ടം. ആ സമയത്ത് ഒടുവിലിന്റെ കൂടെ വീട്ടുഭക്ഷണം തേടി മറ്റു സിനിമക്കാരും വരാറുണ്ടായിരുന്നു. അന്ന് കൂടെ വന്നവരൊന്നും പിന്നീട് മരണശേഷം വന്നിട്ടില്ല.
പത്മജ ഇപ്പോഴും സിനിമക്കാരില്‍ സഹായിച്ചവരുടെ പേരുകളും ഓര്‍ക്കുന്നു. അവര്‍ സത്യന് അന്തിക്കാടും നടന് ദിലീപും ചെയ്തു തന്ന സഹായങ്ങള്‍ ഒരിക്കലും മറക്കാനാകില്ലെന്ന് പറയുന്നു. ദിലീപിന് ഒടുവിലിന്റെ മരണസമയത്തും പിന്നീടും സഹായിച്ച വകയില്‍ മുപ്പതിനായിരം രൂപ മടക്കി കൊടുക്കാനുണ്ടെന്നാണ് പത്മജ പറഞ്ഞത്. ഇത് ദിലീപ് ഒരിക്കലും ആവശ്യപ്പെടാത്ത പണമാണ്. മറ്റാരു കാര്യമായ സഹായം ചെയ്യുക പോയിട്ട് അന്വേഷിക്കുക പോലും ചെയ്തിട്ടില്ലെന്ന് അവര്‍ പറയുന്നു.
Post Your Comments