Latest NewsNewsIndia

ഊബർ ടാക്സി ഡ്രൈവർ സൂപ്പർ മൂൺ ദിവസം പിഞ്ചു കുഞ്ഞിനെ തലയറുത്ത് ബലി കൊടുത്തു : ഞെട്ടിക്കുന്ന സംഭവം ഹൈദരാബാദിൽ

ഹൈദരാബാദ്: ഹൈദരാബാദ് ഉപ്പലിൽ പിഞ്ചു കുഞ്ഞിന്റെ തല ടെറസ്സിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളുകൾ അഴിഞ്ഞു. കൊടും ക്രൂര കൃത്യം ആയിരുന്നു മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നു സൂപ്പർ മൂൺ ദിവസം അന്ധവിശ്വാസത്തിന്റെ പേരിൽ ബലി കഴിക്കുകയായിരുന്നു. തലയറുത്തു കൊലപ്പെടുത്തിയ ശരീരം നദിയിൽ ഉപേക്ഷിക്കുകയും ചെയ്തു എന്ന് ചോദ്യം ചെയ്യലിൽ ആണ് വെളിപ്പെട്ടത്. വെട്ടിമാറ്റിയ ശിരസ്സ് കൊണ്ട് പൂജയും നടത്തി.കാർ ഡ്രൈവർ ആയ രാജശേഖരന്റെ വീടിന്റെ ടെറസ്സിൽ ആയിരുന്നു ശിരസ്സ് കണ്ടെത്തിയത്.

ആദ്യം തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ രാജശേഖർ പോലീസിന്റെ ചോദ്യത്തിൽ പിടിച്ചു നിൽക്കാനാവാതെ ഒടുവില്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു. തന്റെ ഭാര്യയുടെ ശരീരത്ത് കടന്നു കൂടിയിട്ടുള്ള ദുഷ്ട ശക്തികളെ അകറ്റാനാണ് താന്‍ നരബലി നടത്തിയതെന്നായിരുന്നു ഇയാളുടെ വിചിത്ര വാദം. പല ചികിത്സകൾ ചെയ്തിട്ടും ഭേദമാകാതിരുന്ന തന്റെ ഭാര്യയുടെ രോഗം അകറ്റാൻ ആദിവാസി വിഭാഗത്തിലെ ഒരു പൂജാരിയാണ് തന്നോട് ഒരു കുഞ്ഞിനെ ബലി കഴിക്കാൻ ആവശ്യപ്പെട്ടത് എന്നും ഇയാൾ പറയുന്നു. അങ്ങനെ രാജശേഖരൻ തന്നെ കുട്ടിയെ തട്ടിക്കൊണ്ടു വരികയായിരുന്നു.

ബോയിഗുഡ റോഡ് സൈഡിൽ കൂടെ ആരും ഇല്ലാതെ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് താൻ തട്ടിക്കൊണ്ടു വന്നതെന്നാണ് ഇയാൾ പറഞ്ഞത്. നരബലി നടത്തിയ ശേഷം വിവിധ മരുന്നുകൾ ഉപയോഗിച്ച് ഇയാൾ വീട് നല്ല വൃത്തിയായി കഴുകുകയും ശരീരം നദിയിൽ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് തല ടെറസ്സിൽ സൂപ്പർ മൂണിന്റെ സാന്നിധ്യത്തിന് വേണ്ടി ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷ്‌ക്കുകയായിരുന്നു. അവസാനം കുട്ടിയുടെ ശിരസ്സ്  ടെറസ്സിന്റെ മുകളിൽ കിടക്കുന്നതായി കണ്ടത് രാജശേഖരന്റെ ഭാര്യ ശ്രീലതയുടെ അമ്മയാണ്. അവർ അറിയിച്ചതിനെ തുടർന്ന് രാജശേഖരൻ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്.

നിഷ്കളങ്കൻ ചമഞ്ഞ ഇയാൾ പോലീസിനോട് പറഞ്ഞത് ആരോ തന്റെ ടെറസ്സിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ്. പോലീസ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും അൻപതോളം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് അയൽവാസികളിൽ ഒരാൾ രാജശേഖരന്റെ ഭാര്യയുടെ അസുഖം മാറാൻ നരബലി കഴിക്കണമെന്നു ആരോ പറഞ്ഞതായി ഇയാൾ തന്നോട് പറഞ്ഞതായി പോലീസിനോട് പറയുകയായിരുന്നു. തുടർന്ന് രാജശേഖരനെയും ഭാര്യയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ഊബർ ടാക്സി ഡ്രൈവർ ആണ് ഇയാൾ. കുഞ്ഞ് ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button