Latest NewsNewsInternational

ഇന്ധന ക്ഷാമത്തില്‍ താപവൈദ്യുതി നിലയവും നിലച്ചു ഇനി വൈദ്യുതി നാല് മണിക്കൂറുകള്‍ മാത്രം

ഗസ്സ: ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് ഗസ്സ മേഖലയിലെ ഏക താപവൈദ്യുതി നിലയവും അടച്ചുപൂട്ടി. ഇതോടെ ഫലസ്തീനില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. മേഖലയിലെ ഉപയോഗത്തിനായുള്ള നല്ലൊരു അളവ് വൈദ്യുതിയും ഉത്പാദിപ്പിച്ചിരുന്നത് ഈ നിലയത്തില്‍ നിന്നാണ്. അതിനാല്‍ തന്നെ നിലയത്തിന്റെ അടച്ചു പൂട്ടല്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കാണ് വഴി വയ്ക്കുന്നത്.

ഗസയിലെ 20 ലക്ഷത്തോളം വരുന്ന നിവാസികള്‍ക്ക് ദിവസവും നാല് മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിക്കുക. 120 മെഗാ വാട്ട് വൈദ്യുതി ഇസ്രായേലിന്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. കഴിഞ്ഞയാഴ്ച മൂന്ന് ആശുപത്രികളും 16 മെഡിക്കല്‍ സെന്ററുകളും പ്രവര്‍ത്തനം അവസനിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button