ബെയ്ജിംഗ്: കരിമരുന്ന് പ്രയോഗത്തിനിടെ സ്ഫോടനം നാലുപേർ മരിച്ചു. ചൈനയിലെ യുവാൻ പ്രവിശ്യയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു. ചൈനയിലെ 400 നഗരങ്ങളിൽ കരിമരുന്ന് പ്രകടനം നിരോധിച്ചിട്ടുണ്ട്.
Read also ;കുവൈത്തിൽ കൊല്ലപ്പെട്ട വിദേശ യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു :ദുഃഖം താങ്ങാനാവാതെ ബന്ധുക്കൾ
Post Your Comments