പട്ടി ഇറച്ചി വിഭവങ്ങള്‍ കൊണ്ട് വഴിയരികുകള്‍ നിറയുകയാണ്. വസന്തകാലമെത്തുമ്പോഴാണ് വിയറ്റ്‌നാം കാര്‍ ആഘോഷമാക്കുന്നത്. ജനുവരി അവസാനത്തിനും ഫെബ്രുവരി മധ്യത്തിനും ഇടയിലാണ് വിയറ്റ്‌നാമിലെ വസന്തകാലം. പുതു വത്സരമായാണ് വിയറ്റ്‌നാമുകാര്‍ വസന്തത്തെ സ്വീകരിക്കുന്നത്. ഈ സമയം ഇവരുടെ ഇഷ്ട വിഭവമാണ് പട്ടിയിറച്ചികള്‍ കൊണ്ടുള്ള വിഭവം.
ലോകമെമ്പാടും ഈ പട്ടി ഇറച്ചി വിഭവങ്ങളെ വിമര്‍ശിക്കുന്നവരുണ്ടെങ്കിലും ഇത് ഒഴിവാക്കി ഒരു ആഘോഷം അവര്‍ക്കില്ല. വിയറ്റ്നാം തലസ്ഥാനത്തെ തെരുവുകളില്‍ നിര്‍ത്തി പൊരിച്ച് അകത്താക്കാനുള്ള മുഴുവന്‍ പട്ടികളെ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ് കച്ചവടക്കാര്‍.
ഏഷ്യന്‍ നായ സംരക്ഷണ സഖ്യത്തിന്റെ(എസിപിഎ) കണക്കു പ്രകാരം അഞ്ചു കോടി നായ്ക്കളെയാണ് മനുഷ്യ ഉപഭോഗത്തിനായി ഒരോ വര്‍ഷവും കശാപ്പ് ചെയ്യുന്നത്. വിയ്റ്റനാമിന്റെ അയല്‍ രാജ്യങ്ങളായ ലാവോസ് , കംബോഡിയ, തായ്ലന്‍ഡ് എന്നിവടങ്ങളില്‍ നിന്ന് യാതൊരു ശുചിത്വ മാനദണ്ഡങ്ങളുമില്ലാതെയാണ് ഇതിനാവശ്യമായ നായകളെ കടത്തുന്നത്. പേവിഷം, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കാണ് ഇത് കാരണമാകുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.
Post Your Comments