മറയൂര്‍•വനത്തിനുള്ളില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. മറയുരില്‍ നിന്ന് ആറുകിലോമീറ്റര്‍ വനത്തിനുള്ളിലേയ്ക്കു മാറി പാറയിടുക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പാറയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ആലാംപെട്ടിയില്‍ നിന്നും തൂവാനം വെള്ളച്ചാട്ടത്തിലേയ്ക്കു സഞ്ചാരികള്‍ ട്രക്കിങ്ങിനു പോകുന്നവഴിയില്‍ നിന്നും അരക്കിലോമീറ്ററോളം അകലെയുള്ള പാറയിടുക്കിലാണു മൃതദേഹം കണ്ടെത്തിയത്.
തൂവാനം വെള്ളച്ചാട്ടത്തിലേയ്ക്കു വിനോദസഞ്ചാരികളുമായി ട്രക്കിങ്ങിനു പോയി മടങ്ങിയെത്തിയ ട്രക്കര്‍ ഗോപാല കൃഷ്ണനാണു കാടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി കണ്ടെത്തിയത്. കാട്ടുപോത്തോ മറ്റു വന്യ മൃഗങ്ങളോ ആയിരിക്കാം എന്നുകരുതി തെരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹമാണെന്ന് വ്യക്തമായത്.
Post Your Comments