കാപ്പി കുടിക്കുന്നവര്‍ക്ക് സന്തോഷിക്കാവുന്ന ഈ വാര്‍ത്ത. സ്ഥിരമായി നാല് കപ്പ് കാപ്പിയെങ്കിലും കുടിക്കുന്നവര്‍ക്ക് അനാരോഗ്യം കാരണമുള്ള മരണങ്ങളില്‍ നിന്ന് രക്ഷപെടാം എന്നാണ് പുതിയ പഠനങ്ങള്‍. കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് 64 ശതമാനം അധികം ആയുസ് ഇവര്‍ക്ക് പ്രതീക്ഷിക്കാം.
Also Read : വെറും വയറ്റില്‍ കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിച്ചോളൂ…
തന്നെയുമല്ല ക്യാന്‍സര്‍ രോഗത്തെ ചെറുക്കുന്നതിനും കാപ്പി നല്ലതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ കഫീനിന് കഴിയുന്നുണ്ട് എന്നാണ് പൊതുവായ വിലയിരുത്തല്‍. അതോടൊപ്പം പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതകളും കാപ്പി കുടിക്കുന്നവരില്‍ കുറവാണ് എന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ പാര്‍ക്കിന്‍സണ്‍ രോഗം, പ്രമേഹം എന്നിവയുടെയും അപകടം കുറയ്ക്കാന്‍ കാപ്പിയ്ക്കു സാധിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.
കാപ്പിയില്‍ ധാരാളമായി ആന്റിഓക്‌സിഡെന്റ്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തി ഊര്‍ജ്ജിതപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. കാപ്പി കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നു. ഇത് തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളായ അല്‍ഷിമേഴ്‌സ്, വിഷാദം തുടങ്ങിയവയില്‍ നിന്നും ഒരു ചെറിയ പരിധിവരെ മോചനം നല്‍കുന്നു
Post Your Comments