അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനം വൈറലായതിന് പിന്നാലെ വിവാദവും കൊഴുക്കുകയാണ്. മത നിന്ദയാണ് ഗാനത്തിനെതിരെ ഉയരുന്ന ആരോപണം. ഗാനം വൈറലായതോടെ നായി ക പ്രിയ വാര്യരുടെ ആ കണ്ണിറുക്കലും വന്‍ ഹിറ്റായി. ഇപ്പോള്‍ സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ മാതൃകയായും അഡാര്‍ ലൗ മാതൃകയില്‍ പോസ്റ്റര്‍ പുഖറത്തെത്തിയിരിക്കുകയാണ്. സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച് എ.ഐ.എസ്.എഫ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡിലാണ് ‘ഒരു അഡാറ് ലൗ’ നായിക പ്രിയ വാര്യര്‍ ഇടം പിടിച്ചിരിക്കുന്നത്.
വര്‍ഗ ബഹുജന സംഘടനകള്‍ വൈവിധ്യമാര്‍ന്ന ബോര്‍ഡുകള്‍ തയ്യാറാക്കാനായിരുന്നു സിപിഐ മണ്ഡലം കമ്മറ്റിയുടെ നിര്‍ദ്ദേശം. ഇങ്ങനെ തയ്യാറാക്കിയ ബോര്‍ഡുകളിലാണ് അഡാര്‍ വൈറലായ ഗാന രംഗത്തെ നായികയും ഇടം പിടിച്ചത്. സിനിമയുടെ തലക്കെട്ടിന്റെ മാതൃകയിലാണ് സിപിഐ സംസ്ഥാന സമ്മേളനം എന്ന് എഴുതിയിരിക്കുന്നത്. പ്രിയയുടെ ചിത്രത്തിന് പിന്നില്‍ ഒരു സ്‌കൂള്‍ ക്ലാസ് മുറിയുടെ ചിത്രവും അവ്യക്തമായി ചേര്‍ത്തിട്ടുണ്ട്.
സുഗുമാര്‍ അഴീക്കോട്, കമല സുരയ്യ എന്നിവരുള്‍പ്പെടെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബോര്‍ഡുകള്‍ക്കൊപ്പമാണ് കണ്ണിറുക്കല്‍ ചിത്രവും ഇടംപിടിച്ചത്.
Post Your Comments