KeralaLatest NewsIndiaNews

ഒമ്പത് വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി

തി​രു​വ​നന്തപു​രം: ഒമ്പത് വയസുകാരനെ ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​കി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ര്‍​ക്ക​ല അ​യി​രൂ​രി​ലാണ് സംഭവം. ഇ​ട​വ വെ​ണ്‍​കു​ളം കാ​ട്ടു​വി​ള ശ്യാം ​നി​വാ​സി​ല്‍ അ​ജ​യ​ന്‍-​ശ്യാ​മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ജീ​ഷ് (9) നെ​യാ​ണ് വീ​ട്ടി​ലെ ജ​ന​ലി​നോ​ട് ചേ​ര്‍​ന്ന് ക​ഴു​ത്തി​ല്‍ ഷാ​ള്‍ കു​രു​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.വ്യാഴാഴ്ച രാ​ത്രി എ​ട്ടോടെയായിരുന്നു സംഭ​വം.

അമ്മുമ്മയുടെ വീട്ടിലായിരുന്ന കുട്ടി സഹോദരിയുമൊത്ത് കളിക്കുകയായിരുന്നു. ഏ​റെ നേ​ര​ത്തി​ന് ശേ​ഷം അ​ജീ​ഷ് ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് സ​ഹോ​ദ​രി പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് നടത്തിയ തിരച്ചിലിലാണ് അജീഷിനെ ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​കി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നാട്ടുകാർ കുട്ടിയെ ഉടൻ വ​ര്‍​ക്ക​ല ഗവൺമെന്റ്
ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തിൽ അ​യി​രൂ​ര്‍ പോ​ലീ​സ് അന്വേഷണം ആരംഭിച്ചു.

read more:പുരുഷന്‍മാര്‍ സൂക്ഷിക്കുക; നിങ്ങള്‍ക്കുമുണ്ട് ആര്‍ത്തവ വിരാമം

shortlink

Related Articles

Post Your Comments


Back to top button