പുണെ: ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ പതിനാറുകാരനെ കൊലപ്പെടുത്തി. ശത്രുക്കളെ ആക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റിട്ടതിനെ തുടർന്ന് ചനക് സ്വദേശിയായ അനികേത് സാന്ദീപ് ഷിന്‍ഡേയാണ് കൊല്ലപ്പെട്ടത്. അനികേതിനെയും സുഹൃത്ത് ഓംകാര്‍ മനോജിനെയും എട്ട്
പേർ ചേർന്ന് ആക്രമിക്കുകയും അനികേതിനെ കൊലപ്പെടുത്തുകയുമായിരുന്നു.
Read Also: മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി നരബലി നല്‍കി
ചനക് പ്രദേശത്ത് ആര്‍ക്കാണ് സ്വാധീനം എന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. പ്രശ്‌നം വഷളായതോടെ ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നതിനുവേണ്ടി നേരില്‍ക്കാണാന്‍ ഇരുകൂട്ടരും തീരുമാനിച്ചു. എന്നാല്‍, സമാധാനചര്‍ച്ചയ്ക്കായി എത്തിയ തങ്ങള്‍ക്ക് നേരെ എട്ടംഗ സംഘം ആക്രമണം നടത്തുകയായിരുന്നെന്ന് ഓംകാർ മൊഴി നൽകി.
Post Your Comments