Latest NewsKeralaNews

അഡാറ്‌ കാപട്യക്കാരനായ മുഖ്യമന്ത്രിയോട് ഇക്കാര്യം മുഖത്തുനോക്കി ചോദിക്കാൻ കെല്‍പ്പുണ്ടോ- വി.ടി.ബല്‍റാം ചോദിക്കുന്നു

സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാർ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗർഭിണിയെ വയറ്റത്ത്‌ തൊഴിച്ച്‌ കൊലപ്പെടുത്തിയതിനെക്കുറിച്ചും സംസാരിക്കാതെ ‘മാണിക്യമലരായ പൂവി’ എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രിയോട് ‘ഇതിനെക്കുറിച്ച് സംസാരിച്ചിട്ട് പോയാൽ മതി’ എന്ന് മുഖത്തുനോക്കി ചോദിക്കാൻ കെൽപ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്ക്കാരിക മാണിക്യങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ എന്ന വിമർശവുമായി വി.ടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് ബൽറാം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: കിട്ടേണ്ടത് കിട്ടിയാലേ അവര്‍ പഠിയ്ക്കൂ, പി.ജയരാജന്‍ ജീവിച്ചിരിക്കുന്നത് ആര്‍.എസ്.എസിന്റെ ഔദാര്യം : രാജ്മോഹന്‍ ഉണ്ണിത്താന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാർ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗർഭിണിയെ വയറ്റത്ത്‌ തൊഴിച്ച്‌ പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും ഒരക്ഷരം മിണ്ടാതെ മാണിക്യമലരായ പൂവിയേക്കുറിച്ച്‌ ആവിഷ്ക്കാര സ്വാതന്ത്ര്യ ഗീർവാണം മുഴക്കുന്ന അഡാറ്‌ കാപട്യക്കാരനോട്‌‌ താൻ ആദ്യം ഇതിനേക്കുറിച്ച്‌ #പറഞ്ഞിട്ട്‌പോയാൽമതി എന്ന് മുഖത്തുനോക്കി ചോദിക്കാൻ കെൽപ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്ക്കാരിക മാണിക്യങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button