Latest NewsNewsTechnology

വാട്‌സ് ആപ്പ് ഒരിക്കലും ഹാക്ക് ചെയ്യാതിരിയ്ക്കാന്‍ നിങ്ങളുടെ വാട്‌സ് ആപ്പ് അക്കൗണ്ടില്‍ ഈ സംവിധാനം തീര്‍ച്ചയായും ആക്ടീവ് ആക്കുക

ഇന്നത്തെ കലത്ത് സ്മാര്‍ട്ട് ഫോണും വാട്‌സ്ആപ്പും ഉപയോഗിക്കുന്നത് സര്‍വസാധാരണമായി മാറി കഴിഞ്ഞു. ആബാലവൃദ്ധം ജനങ്ങള്‍ വാട്‌സ് ആപ്പ് എന്ന ജനപ്രിയ സോഷ്യല്‍മീഡിയയുടെ ഉപഭോക്താക്കളാണ്.

ലക്ഷോപലക്ഷം ജനങ്ങളാണ് ഫോട്ടോസും ഡോക്യുമെന്റ്‌സും വാട്‌സ് ആപ്പ് വഴി കൈമാറുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ കൈമാറുമ്പോള്‍ ഇത് എത്ര സുരക്ഷിതമായിരിക്കുമെന്ന് ആരും ചിന്തിക്കാറില്ല. സിമ്മിന് സെക്യൂരിറ്റി ലോക്കും പാസ്‌വേര്‍ഡുമൊക്കെ ഫോണില്‍ ഉണ്ടെങ്കിലും അത് സുരക്ഷിതമല്ല എന്ന സത്യം അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്.

വാട്‌സ് ആപ്പ് വഴി കൈമാറുന്ന ഡാറ്റകളും ചിത്രങ്ങളും കൂടുതല്‍ സുരക്ഷിതമായിരിക്കാനും ആരും അത് ഹാക്ക് ചെയ്യാതിരിയ്ക്കാനും നിങ്ങളുടെ വാട്‌സ് ആപ്പ് അക്കൗണ്ടില്‍ തന്നെ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ട്. ആ സുരക്ഷാക്രമീകരണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്

സുരക്ഷാക്രമീകരണങ്ങള്‍ക്ക് 10 സ്റ്റെപ്പ് ആണുള്ളത്.

1, വാട്‌സ് ആപ്പ് തുറക്കുക.

2 സെറ്റിംഗ്‌സ് എടുക്കുക

3 സെറ്റിംഗ്‌സില്‍ അക്കൗണ്ട് സെലക്ട് ചെയ്യുക

4 തുടര്‍ന്ന് ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ സെലക്ട് ചെയ്ത്

5 ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്യുക

6 എനബിള്‍ എടുക്കുമ്പോള്‍ അറ് അക്കമുള്ള ഡിജിറ്റല്‍ കോഡ് അടിച്ച് കൊടുക്കുക

7, വീണ്ടും പ്രസ് ചെയ്യുമ്പോള്‍ നേരത്തെ അടിച്ച രഹസ്യ പിന്‍ നമ്പര്‍ ( ആറ് അക്കങ്ങളുള്ള ഡിജിറ്റല്‍ കോഡ് ) വീണ്ടും അടിച്ച് കൊടുക്കുക. (ഈ രഹസ്യ കോഡ് നിങ്ങള്‍ തീര്‍ച്ചയായും ഓര്‍ത്തുവെയ്‌ക്കേണ്ടതാണ്.)

8 തുടര്‍ന്ന് ഇ-മെയില്‍ അഡ്രസ്സ് അടിച്ച് കൊടുക്കുക

9 വീണ്ടും പ്രസ് ചെയ്യുമ്പോള്‍ മുകളില്‍ കൊടുത്ത ഇ-മെയില്‍ അഡ്രസ്സ് കൊടുക്കുക

10 ഇതോടെ വാട്‌സ് ആപ്പ് അക്കൗണ്ടിലെ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ നിങ്ങളു
ടെ മൊബൈലില്‍ ആക്ടീവ് ആകും

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button