CricketLatest NewsNewsSports

ആ സെഞ്ചുറി ആഘോഷിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് രോഹിത്, ഇത് കേട്ടാല്‍ ആരും കൈയ്യടിക്കും

വിമര്‍ശകരുടെ വായടപ്പിക്കുന്ന ഇന്നിംഗ്‌സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ പുറത്തെടുത്തത്. ഈ പരമ്പരയിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയ ഹിറ്റ്മാന്‍ മറികടന്നത് നിരവധി റെക്കോര്‍ഡുകളാണ്. പോര്‍ട്ട് എലിസബത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം ഇപ്പോള്‍ രോഹിതാണ്. പോര്‍ട്ട് എലിസബത്തില്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരവും രോഹിത്താണ്.

എന്നാല്‍ സെഞ്ചുറി തികച്ചിട്ടും അത് ആഘോഷിക്കാത്ത രോഹിതിനെയാണ് മൈതാനത്ത് കണ്ടത്. ഇതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താന്‍കൂടി ഉള്‍പ്പെട്ട റണ്‍ഔട്ടിലൂടെ നായകന്‍ കോഹ്ലിയും രഹാനെയും പുറത്തായതുകൊണ്ടാണ് സെഞ്ച്വറി ആഘോഷിക്കാത്തത് എന്നാണ് രോഹിത് പറയുന്നത്.

രോഹിതും തമ്മില്‍ മികച്ച കോഹ്ലിയും തമ്മില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി വരുമ്പോഴായിരുന്നു ഇന്ത്യന്‍ നായകന്റെ റണ്‍ഔട്ട്. 36 റണ്‍#സായിരുന്നു കോഹ്ലിയുടെ അപ്പോഴത്തെ സമ്പാദ്യം. സ്ട്രൈക്കറായ രോഹിത്ത് തടുത്തിട്ട ബോളില്‍ കോഹ്ലി അനാവിശ്യ റണ്ണിനായി ഓടുകയായിരുന്നു. തിരിഞ്ഞോടിയ കോഹ്ലി ക്രീസിലെത്തും മുമ്പെ ഡുമിനിയുടെ ഡയറക്ട് ഹിറ്റിലൂടെ പുറത്തായി.

രഹാനെ കളിച്ച പന്തില്‍ റണ്ണിനായി ഓടിയെങ്കിലും രോഹിത് ഓടാഞ്ഞത് രഹാനയുടെ റണ്‍ഔട്ടില്‍ കലാശിക്കുകയായിരുന്നു. ഈ രണ്ട് ഔട്ടുകളും എന്നില്‍ കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാക്കി. അതുകൊണ്ടാണ് താന്‍ സെഞ്ച്വറി ആഘോഷത്തില്‍ നിന്നും മാറിനിന്നത് എന്ന് രോഹിത് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button