റാസല്‍ഖൈമ: പൊണ്ണത്തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കുറയ്ക്കുന്ന ഓരോ കിലോയ്ക്കും 500 ദിര്‍ഹം വീതം സമ്മാനം ലഭിക്കും. റാസല്‍ഖൈമയിലെ നിവാസികള്‍ക്ക് മുന്നിലാണ് ഈ ഫിറ്റ്‌നസ് ചലഞ്ചുള്ളത്. ആരോഗ്യ പ്രതിരോധ മന്ത്രാലയവും റാക്ക് ഹോസ്പിറ്റലും ചേര്‍ന്നാണ് ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിക്കുന്നത്.
ഏറ്റവും കൂടുതല്‍ ഭാരം കുറയ്ക്കുന്നവര്‍ക്ക് ആകര്‍ഷകമായ മറ്റ് സമ്മാനങ്ങളുമുണ്ട്. 18 വയസു കഴിഞ്ഞ എല്ലാ റാസല്‍ഖൈമ നിവാസികള്‍ക്കും ചലഞ്ചില്‍ പങ്കെടുക്കാം. ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 28 വരെയാണ് ചലഞ്ചിന്റെ കാലാവധി. ചലഞ്ചില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ റാക്ക് ഹോസ്പിറ്റലില്‍ ഫെബ്രുവരി പതിനേഴിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പങ്കെടുക്കുന്ന വ്യക്തിയുടെ ഭാരവും പൊക്കവും ബോഡി മാസ് ഇന്‍ഡക്സും രക്തസമ്മര്‍ദവും രേഖപ്പെടുത്തും.
ശസ്ത്രക്രിയ വഴി ഭാരം കുറയ്ക്കുന്നത്് അംഗീകരിക്കില്ല. യുഎഇയില്‍ പതിനഞ്ച് വയസ്സിന് മുകളിലുള്ളവരില്‍ 70 ശതമാനം പുരുഷന്‍മാരും അറുപത്തിയേഴു ശതമാനം സ്ത്രീകളും അമിതവണ്ണം ഉള്ളവരാണ് എന്നാണ് കണ്ടെത്തല്‍. അമിതവണ്ണമുയര്‍ത്തുന്ന ശാരീരിക വെല്ലുവിളികളെ നേരിടുകയും ആരോഗ്യപ്രദമായ ജീവിതശൈലി കൊണ്ടുവരികയുമാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.
Post Your Comments