Latest NewsNewsInternationalgulf

ദുബായിൽ പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച ജോലിക്കാരിയെ പോലീസ് നാടകീയമായി കുടുക്കി: സംഭവം ഇങ്ങനെ

ദുബായ്: സ്വന്തം കുഞ്ഞിനെ 10,000 ദിർഹത്തിന് വിൽക്കാൻ ശ്രമിച്ച ജോലിക്കാരി അറസ്റ്റിൽ. മറ്റൊരു ജോലിക്കാരിയുടെ സഹായത്തോടെയാണ് ഇവർ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. പൊലീസിന് ഇതേ പറ്റി വിവരം ലഭിച്ചതോടെയാണ് യുവതി കുടുങ്ങിയത്. കുഞ്ഞിനെ വാങ്ങാൻ എന്ന രീതിയിൽ പോലീസ് എത്തിയോപ്പിയാക്കാരിയായ യുവതിയെ സമീപിക്കുകയായിരുന്നു. ഇവർ കുഞ്ഞിന് നിശ്ചയിച്ചിരുന്ന വില 10,000 ദിർഹമായിരുന്നു.

താൻ നിയമവിരുദ്ധമായാണ് ദുബായിൽ കഴിയുന്നതെന്നും ഇതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതെന്നുമാണ് പിടിയിലായ യുവതിയുടെ മൊഴി. എന്നാൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ പറയുന്നത് ഇവർ കുഞ്ഞിനെ മറ്റ് ആവിശ്യത്തിന് വേണ്ടിയാണ് വിൽക്കാൻ ശ്രമിച്ചതെന്നാണ്. പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ അച്ഛൻ ഇവർ മുൻപ് ജോലിചെയ്‌തിരുന്ന വീട്ടിലെ ഗൃഹനാഥനാണെന്നാണ് അറിയാനായത്. വിവരം ഇയാളുടെ ഭാര്യ അറിഞ്ഞപ്പോൾ ഇവരെ വന്നു കാണുകയും സഹായിക്കുകയും ചെയ്തു. എന്നാൽ അന്നും ഇവർ കുഞ്ഞിനെ അവർക്ക് വിൽക്കാൻ ശ്രമിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. മനുഷ്യക്കടത്തുൾപ്പടെ ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

read more:പിണറായി വിജയന് വധഭീഷണി

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button