ഭോപ്പാലിലെ സഹാറിയ ആദിവാസിഗോത്ര പഞ്ചായത്തില്‍ സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിക്കൊണ്ട് അധികൃതരുടെ ഉത്തരവ്. മൊബൈല്‍ ഫോണ്‍ സ്ത്രീകളെ വഴിതെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഫോണ്‍വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത് രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ അതിരു പങ്കിടുന്ന മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലെ ഒച്ഛ വില്ലേജിലാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗം സത്രീകള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്നും ഫോണ്‍ കൈവശം വെച്ചാല്‍ പഞ്ചായത്ത് ഫൈന്‍ ഈടാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
read also: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, 12 കാരന് നഷ്ടമായത് കണ്ണും കൈ വിരലും
മൊബൈല്‍ ഫോണാണ് സ്ത്രീകള്‍ തങ്ങളുടെ ഗോത്രത്തില്‍ നിന്നാല്ലാതെ മറ്റു പുരുഷന്‍മാരുമായി വിവാഹം കഴിക്കുന്നതിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീകള്‍ക്ക് മാത്രം ഫോണിന്റെ ഉപയോഗത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ ആദ്യതവണ താക്കീതു നല്‍കി വിടുമെന്നും പിന്നീടും ആവര്‍ത്തിച്ചാല്‍ പിഴയടപ്പിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.
Post Your Comments