മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12 കാരന്റെ വലത് കണ്ണും വലത് കൈയ്യിലെ ചൂണ്ട് വിരലും നഷ്ടമായി. ചാര്‍ജ് ചെയ്യുന്നതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. കുട്ടിയുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഫീച്ചര്‍ ഫോണാണ് ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ചത്. ദക്ഷിണ ചൈനയിലെ ഗ്വാങ്സി സ്വദേശിയായ മെഞ്ച് ജിസു എന്ന പന്ത്രണ്ട്കാരനാണ് പരുക്കേറ്റത്.
ചാര്‍ജ് ചെയ്യാന്‍ വെച്ച് ഓണ്‍ ആക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറി ശബ്ദം കേട്ട് സഹോദരി എത്തിയപ്പോള്‍ കുട്ടി ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. വലതുകൈയ്യിലെ ചൂണ്ട് വിരല്‍ അറ്റ നിലയിലായിരുന്നു. കുട്ടിയുടെ മുഖത്ത് കൂര്‍ത്ത പ്ലാസ്റ്റിക് കഷ്ണങ്ങള്‍ തറച്ചിരുന്നു.
തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയക്ക് ഒടുവിലാണ് കുട്ടി അപകടനില തരണം ചെയ്തത്.
Post Your Comments