ദുബായ് : ഭാര്യയെ ആസിഡ് എറിഞ്ഞ് കൊലപ്പെടുത്തിയതിന് സ്വദേശി യുവാവിന് ദുബായ് കോടതി വധശിക്ഷ വിധിച്ചു.കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ യുവാവിന് മാപ്പ് നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്
യുവാവിന് വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നറിഞ്ഞതോടെ യുവതി ഇയാളില്‍ നിന്നും വിവാഹ മോചനം നേടാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇയാള്‍ അത് തള്ളിക്കളയുകയായിരുന്നു. ഇതിനിടെ ഇയാള്‍ മയക്കുമരുന്നു കേസില്‍ ജയിലിലായി. 2016 ല്‍ പുറത്തിറങ്ങിയ യുവാവ് തന്റെ ആദ്യഭാര്യയുടെ അടുത്ത് ചെന്ന് യുവതിയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് പറയുകയും അവരുടെ ബലമായി പരിശോധിക്കുകയും ചെയ്തു. എന്നാല്‍ ഒന്നും കണ്ടെത്താത്തതില്‍ കുപിതനായ യുവാവ് മൂന്ന് മക്കളുടെ മുന്നില്‍ വെച്ച് അവര്‍ക്കു നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ഇത് തടയാന്‍ ചെന്ന മക്കള്‍ക്കും പൊള്ളലേറ്റു. 90 ശതമാനം പൊള്ളലേറ്റ ഇവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post Your Comments