ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനയെ നിരോധിക്കാന്‍ കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഡിജിപിമാരുടെ വാര്‍ഷികയോഗത്തില്‍ കേരളത്തിന്റെ പോലീസ് ഉന്നതന്‍ ലോക്നാഥ് ബെഹ്റ ഇക്കാര്യം ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിയില്‍ മധ്യപ്രദേശില്‍ നടന്ന ഡിജിപിമാരുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയായപ്പോൾ കേരളത്തില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ വിശദമായ പ്രസന്റേഷൻ അവതരിപ്പിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ബെഹ്റയുടെ അവതരണം.പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെട്ട നാലു കേസുകളുടെ വിശദാംശങ്ങള്‍ വിശദീകരിച്ച് സംഘടനയെ നിരോധിക്കാന്‍ ബെഹ്റ ശക്തമായി ആവശ്യപ്പെട്ടു. ഈ യോഗത്തിൽ ആണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം സമ്മര്‍ദ്ദം ചെലുത്തിയത്. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഷയത്തില്‍ ലോക്നാഥ് ബഹ്റയുടെ ഒൗദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. പോപ്പുലര്‍ഫ്രണ്ടിനെതിരേ കള്ളപ്പണം വെളുപ്പിക്കലില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്.
പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ബെഹ്റ യോഗത്തിൽ അവതരിപ്പിച്ചു.രാജ്യം നേരിടുന്ന ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രഹസ്യാന്വേഷണ വിഭാഗമാണ് ഡിജിപി മീറ്റ് സംഘടിപ്പിക്കുന്നത്. സാധാരണഗതിയില്‍ ഏതെങ്കിലും പ്രത്യേക സംഘടനയെക്കുറിച്ച് ഇത്തരം യോഗത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകാറില്ല എന്നതാണ് പ്രത്യേകത. ബെഹ്റ ഉന്നയിച്ച നാലു കേസുകളുടെ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം തന്നെ ദേശീയ കുറ്റാന്വേഷണ ഏജന്‍സി ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിക്കപ്പെട്ടതാണ്.
പോപ്പുലര്‍ ഫ്രെണ്ടിനെ നിരോധിക്കാന്‍ കേരളത്തിന്റെ ശുപാര്‍ശ
ഒട്ടേറെ കടലാസ് ജോലികള്‍ ഇനിയും ബാക്കിയായതിനാല്‍ ഏപ്രില്‍ വരെ നിരോധനത്തിന് സാധ്യതയില്ല. സംഘടയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരിയാണെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് വ്യക്തമാക്കി.ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments