ദുബയ്: വിദേശ കറന്‍സികളെ ആശ്രയിക്കാതെ രൂപയിലും ദിര്‍ഹത്തിലും വ്യാപാര ഇടപാടുകള്‍ നടത്തുവാന്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ ഒപ്പുവെച്ച കരാറുകളുടെയും ധാരണപത്രങ്ങളുടെയും അനുബന്ധമാണിതെന്ന് യുഎഇ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ്‌സിംഗ് സൂരി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകള്‍ തമ്മിലാണ് കറന്‍സി കൈമാറ്റത്തിന് ധാരണ ആയിരിക്കുന്നത്.
ഇതിലൂടെ ഇരു രാജ്യങ്ങളിലെയും ബിസിനസ് കാര്‍ക്ക് പരസ്പരമുള്ള ഇടപാടുകള്‍ ഡോളര്‍ പോലുള്ള വിദേശ കറന്‍സികളെ ആശ്രയിക്കാതെ രൂപയിലും ദിര്‍ഹത്തിലും നടത്താം. ഇതിലൂടെ ഇടപാടുകള്‍ കൂടുതല്‍ ലാഭകരവുമാക്കാം.
ഇതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും ഉടന്‍ പ്രാബല്യത്തിലാകുമെന്നും സ്ഥാനപതി വ്യക്തമാക്കി. ഒരോ വര്‍ഷവും 5300 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്നത്.
Post Your Comments