പ്രമേഹം കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ പലതാണ്. മുട്ടയുടെ കാര്യം തന്നെയെടുക്കാം എല്ലാ അര്‍ത്ഥത്തിലും സമീഹൃത ആഹാരമായ ഇത് പ്രമേഹ നിയന്ത്രണത്തിനും സഹായിക്കും. മുട്ട ഒരു പ്രത്യേക രീതിയില്‍ കഴിക്കുന്നത് പ്രമേഹത്തിനുള്ള ഒരു നല്ല മരുന്നാണ്. രക്തത്തിലെ ഗ്ലൂകോസ് തോത് നിയന്ത്രിച്ചാണ് മുട്ട ഇതിനെ സഹായിക്കുന്നത്. ഇത് എങ്ങനെയെന്ന് നമുക്കൊന്ന് നോക്കാം.
Also Read : ദിവസവും മൂന്ന് മുട്ട കഴിച്ചാല്‍….?
മുട്ട, വിനാഗിരി, വെള്ളം എന്നിവയാണ് പ്രമേഹ നിയന്ത്രണത്തിലുള്ള ഈ കൂട്ടില്‍ പെടുന്നത്. മുട്ട സാധാരണ രീതിയില്‍ പുഴുങ്ങിയെടുക്കാം ഇതിന്റെ തോട് കളയുക. വൈകുന്നേരം തയ്യാറാക്കിയാല്‍ മതിയാകും. മുട്ടയില്‍ ചെറിയ ദ്വാരങ്ങള്‍ ഇടുക കുറെ അധികം ദ്വാരങ്ങള്‍ വേണ്ട. പിന് കൊണ്ട് ഇണ്ടാക്കുന്നതാണ് നല്ലത്. ഈ മുട്ട ഒരു ബൌളില്‍ ഇട്ട് ഇതില്‍ വിനാഗിരി ഒഴിക്കുക. ഇത് രാത്രി മുഴുവന്‍ ഈ രീതിയില്‍ വയ്ക്കണം.
പിറ്റേന്ന് രാവിലെ പ്രാതലിന് ഒപ്പമോ അല്ലാതെയോ ഈ മുട്ട കഴിക്കാം ഒപ്പം ഇളം ചൂട് വെള്ളവും കുടിക്കാം. ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യുന്നത് രക്തത്തിലെ ഗ്ലൂകോസിന്റെ തോത് വളരെയധികം കുറയ്ക്കാന്‍ സഹായിക്കും
Post Your Comments