ദുബായ് ; പ്രവാസി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഭാര്യയും മക്കളുമായി അമേരിക്കയിലേയ്ക്ക് പോകാനുള്ള തയാറെടുപ്പിനിടെ പത്തനംതിട്ട സ്വദേശി ടിലു മാമ്മൻ തോമസ്(33) ആണു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കമ്പനിയിൽ എൻജിനീയറായിരുന്ന ടിലു അമേരിക്കയിൽ സ്ഥിര താമസമാക്കിയ ഭാര്യ സെബിയുടെ വീട്ടുകാരുടെ അടുത്തേയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. വയറുവേദന കാരണം തിങ്കളാഴ്ച ജോലിക്ക് പോയിരുന്നില്ല. ശേഷം അമേരിക്കയിലേയ്ക്ക് പോകാനുള്ള വീസ സ്റ്റാംപ് ചെയ്ത പാസ്പോർട്ട് ശേഖരിക്കാനായി പോസ്റ്റോഫിസിലേയ്ക്ക് പോകവേ നെഞ്ചു വേദന അനുഭവപ്പെട്ടു.തുടർന്ന് രാവിലെ 11.30ന് പോസ്റ്റ് ഓഫിസിലെത്തിയ ടിലു കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. എലിസബത്ത്, ഗബ്രിയേൽ എന്നിവരാണു മക്കൾ
read also ;യുഎഇ യില്‍ ജോലിക്ക് നിര്‍ബന്ധമാക്കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ ഫീസ് കുറച്ചു
Post Your Comments