Latest NewsNewsIndia

അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ യുവതിക്ക് ദാരുണാന്ത്യം, ഏവരെയും ഞെട്ടിച്ച സംഭവം ഇങ്ങനെ

ഛണ്ഡീഗഡ്: അമ്യൂസ്മെന്റ് പാര്‍ക്കിലെ വാഹനത്തില്‍ തലമുടി കുരുങ്ങി യുവതി മരിച്ചു . പഞ്ചാബ് സ്വദേശിനിയായ പുനീത് കൗറാണ് അപകടത്തില്‍ മരിച്ചത്. കുടുംബത്തോടൊപ്പം പാര്‍ക്കിലെത്തിയ പുനീത് ‘ഗോ കാര്‍ട്ട്’ എന്നറിയപ്പെടുന്ന വാഹനത്തില്‍ കയറി. ഇവരുടെ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് വേഗത്തില്‍ ഓടുകയായിരുന്ന കാറിന്റെ ചക്രത്തിനിടയില്‍ യുവതിയുടെ തലമുടി കുരുങ്ങുകയായിരുന്നു. ശിരോചര്‍മ്മം വേര്‍പെട്ട് ഗുരുതരവാസ്ഥയിലായ പുനീത് ആശുപത്രിയില്‍ വച്ച്‌ മരണപ്പെട്ടു.

ഛണ്ഡീഗഡിലെ പിഞ്ചോറിലുള്ള യാദവീന്ദ്ര ഗാര്‍ഡന്‍സ് എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലായിരുന്നു അപകടം. ഹരിയാന ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള യാദവീന്ദ്ര ഗാര്‍ഡന്‍സിന്റെ നടത്തിപ്പവകാശം 2013 മുതല്‍ സ്വകാര്യ വ്യക്തിക്കാണ് നല്‍കിയിട്ടുള്ളത്. സംഭവത്തെ കുറിച്ച്‌ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോ കാര്‍ട്ടില്‍ കയറുന്നവര്‍ക്കെല്ലാം ഹെഡ് ഗിയര്‍ അടക്കമുള്ള സുരക്ഷാ കവചങ്ങള്‍ നല്‍കാറുണ്ടെന്നും, ഇത് ഉറപ്പു വരുത്തുന്നതിനായി ഒരു ജീവനക്കാരനെ നിയമിച്ചിട്ടും വീഴ്ച സംഭവിച്ചത് നടുക്കമുളവാക്കുന്നതാണെന്ന് പാര്‍ക്ക് മാനേജര്‍ നീരജ് ഗുപ്ത പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button