കോലഞ്ചേരി: പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻകുരിശ് മറ്റക്കുഴിയിൽ മീൻ കച്ചവടം നടത്തിയിരുന്ന ഇടുക്കി പണിക്കൻകുടി സ്വദേശി ശിവനെ (52) യാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവം നടന്ന് 5 മാസത്തിന് ശേഷമാണ് പീഡനവിവരം പുറത്തറിഞ്ഞത്.
പീഡനത്തിന് ഇരയായ പെൺകുട്ടിയും പ്രതിയും ഒരേ കെട്ടിടത്തിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. അഞ്ച് മാസം മുന്‍പ് വിദ്യാർഥിനിയെ പ്രതിയുടെ മുറിയിൽ കൊണ്ടുപോയി ബലാത്സംഘം ചെയ്തുവെന്നാണ് കേസ്. സ്കൂളിലെത്തിയ വിദ്യാർഥിനി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്നു അധ്യാപകർ നടത്തിയ കൗണ്‍സലിംഗിലാണ് പീഡന വിവരം കുട്ടി തുറന്ന് പറഞ്ഞത്. അധ്യാപകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശിശു ക്ഷേമ സമിതി പ്രശ്നത്തിൽ ഇടപെട്ടു. സമിതിയുടെ നിർദേശമനുസരിച്ചാണ് പോക്സോ വകുപ്പ് അനുസരിച്ച് പുത്തൻകുരിശ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
read more:പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നുവെന്ന വാര്‍ത്ത: പ്രതികരണവുമായി മുഖ്യമന്ത്രി
Post Your Comments