Latest NewsIndiaNews

മൂന്ന് വയസുകാരിയെ പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഓട്ടോ ഡ്രൈവർ പിടിയിൽ

രാജ്കോട്ട്: മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഓട്ടോഡ്രൈവർ പിടിയിൽ. 70 വയസുള്ള വൃദ്ധയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പിടിയിലായപ്പോഴാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച് കൊന്നതായുള്ള വിവരം ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാൾ തന്നെയാണ് കുറ്റവാളിയെന്ന് ഉറപ്പിച്ചത്.

Read Also: യു.എ.ഇയില്‍ റെഡ് അലര്‍ട്ട് : യു.എ.ഇ സ്തംഭിച്ചു : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വൃദ്ധയുടെ ആഭരണങ്ങൾ മോഷ്ടിച്ച ശേഷം അതെ ദിവസം തന്നെ ഇയാൾ അത് വിൽക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. കൂടാതെ പെൺകുട്ടിയെ ഒരു മണിക്കൂറിൽ രണ്ട് തവണ പീഡിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് ക്രൂരമായാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തുവന്നിരുന്നതെന്നാണ്‌ സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button