മുംബൈ: പ്രശസ്ത എഴുത്തുകാരനും ചിന്തകനും മാധ്യമപ്രവര്‍ത്തകനുമായ മുസഫര്‍ ഹുസൈന്‍ (78) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മുംബൈ വിക്‌റോളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനുവരി 30നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹിന്ദു അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മുസഫര്‍ ഹുസൈന്‍ പല പുസ്തകങ്ങളിലും ഇസ്ലാമിക പാരമ്പര്യ ചോദ്യം ചെയ്തിരുന്നു.1940 മാര്‍ച്ച് 20ന് മധ്യപ്രദേശില്‍ ജനിച്ച മുസഫര്‍ ഹുസൈന്‍ പിന്നീട് മുംബൈയിലേക്ക് താമസം മാറ്റി. 2002ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
Post Your Comments