ന്യൂഡല്‍ഹി: നീറ്റ് പാസാകാത്തവരെ മറ്റു രാജ്യങ്ങളില്‍ മെഡിക്കല്‍ കോഴ്സില്‍ ചേരാന്‍ അനുവാദമില്ല. ഇൗ വര്‍ഷം മേയ് മുതല്‍ വ്യവസ്ഥ ബാധകമാണ്. പ്രവേശന പരീക്ഷ ചട്ടം ഭേദഗതി ചെയ്യാനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഒാഫ് ഇന്ത്യയുടെ നിര്‍ദേശം ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. കേരളത്തില്‍നിന്ന് 2000ത്തോളം പേര് അടക്കം ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം 7000ത്തില്പരം കുട്ടികള്‍ മെഡിക്കല്‍ പഠനത്തിന് വിദേശത്തു പോകുന്നുണ്ട്. മിക്കവരും റഷ്യയിലും ചൈനയിലുമാണ് പോകുന്നത്.
Read also:സർട്ടിഫിക്കറ്റ് തിരുത്താത്ത ഡോക്ടർമാർക്കെതിരെ നടപടി ആരംഭിച്ചു
ഇന്ത്യയില്‍ എം.ബി.ബി.എസിനു ചേരാന്‍ നീറ്റ് പാസാകണമെന്നാണ് 2016 മുതല്‍ വ്യവസ്ഥ. പുറത്ത് മെഡിക്കല്‍ പഠനം കഴിഞ്ഞ് വരുന്നവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ഫോറിന് മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) പാസാകണം. വേണ്ടത്ര യോഗ്യതയില്ലാത്തവര്‍ക്ക് പുറംനാടുകളില്‍ പഠനാവസരം കിട്ടുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിദേശ പഠനത്തിനും നീറ്റ് നിര്‍ബന്ധമാക്കുന്നത്.
ഇപ്പോള്‍ പുറംപഠനത്തിന് പോകാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒാഫ് ഇന്ത്യയില്‍നിന്നുള്ള ‘എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്’ മതി. ഇനി നീറ്റ് പാസാകാതെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) കിട്ടില്ല. ഇക്കൊല്ലം മേയ് ആറിനാണ് നീറ്റ്.
Post Your Comments