റായ്പൂര്‍•ചത്തീസ്ഗഡിലെ ഒരു ശിവക്ഷേത്രത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കോര്‍ബ ജില്ലാ ആസ്ഥാനത് നിന്നും 60 aകിലോമീറ്റര്‍ അകലെ പാലി ബ്ലോക്കിന് കീഴില്‍ വരുന്ന നുനേര ഗ്രാമത്തിലെ ക്ഷേത്രത്തില്‍ രാവിലെയാണ് സംഭവമെന്ന് ഒരു ലോക്കല്‍ പോലീസുദ്യോഗസ്ഥന് പറഞ്ഞു.
ഫിര്ത്തു റാം ഗോന്ദിന്റെ ഭാര്യ സീമ ഭായ് ഗോന്ദ് ആണ് ശിവലിംഗത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം കത്തി കൊണ്ട് നാവ് മുറിച്ചത്. ക്ഷേത്രത്തിനുള്ളില്‍ രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തിയ സ്ത്രീയെ നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു.
ചില ആഗ്രഹങ്ങള്‍ സാധിക്കുന്നതിനായി യുവതി തന്റെ നാവ് ബലികഴിക്കുകയായിരുന്നുവെന്നാണ് പ്രഥമികാന്വേഷണത്തില്‍ മനസിലാകുന്നതെന്നും പോലീസുദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം, ഇവരുടെ പ്രവര്‍ത്തിയ്ക്ക് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
Post Your Comments