തിരൂര്‍ : ഹിമാചല്‍ സ്വദേശിനിയുടെ അക്കൗണ്ടില്‍നിന്നും ആറുലക്ഷം രൂപ കാണാതായ സംഭവത്തില്‍ കോണ്‍ട്രാക്ടറായ തിരൂര്‍ ആലിങ്ങല്‍ സ്വദേശി മുസ്തഫ അറസ്റ്റില്‍. ഹിമാചല്‍പ്രദേശിലെ മീനാകുമാരി എന്ന യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
അന്വേഷണത്തില്‍ മുസ്തഫയുടെ പേരിലുള്ള എസ്.ബി.ഐ. തിരൂര്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണംമാറ്റിയതെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഹിമാചല്‍ പോലീസ് തിരൂര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടുകയായിരുന്നു.
എന്നാൽ സംഭവത്തെക്കുറിച്ച് പ്രതി പോലീസിന് മറുപടി നൽകിയില്ല. വിദേശത്തുള്ള സുഹൃത്ത് ജാഫര്‍ഷായുടെ വീടുപണിക്ക് താന്‍ കോണ്‍ട്രാക്‌ട് എടുത്തിരുന്നു. ആറുലക്ഷം രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നെന്നും ജാഫര്‍ഷാ പറഞ്ഞതനുസരിച്ച് ഈ തുക വാങ്ങി വീടുനിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും മുസ്തഫ പറഞ്ഞു.
സംഭവം നിസാരമായി കരുതാനാവില്ലെന്നും വന്‍ റാക്കറ്റ് ഇതിനു പിറകിലുണ്ടാവാമെന്നുമാണ് പോലീസിന്റെ നിഗമനം. നഷ്ടപ്പെട്ട ആറുലക്ഷം രൂപ തിരികെ കിട്ടിയാല്‍ പരാതി പിന്‍വലിക്കാമെന്നാണ് പരാതിക്കാരിയുടെ നിലപാട്. മുസ്തഫയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഹിമാചല്‍ പ്രദേശിലേക്ക് കൊണ്ടുപോയി.
Post Your Comments