CricketLatest NewsNewsSports

ഇത് അവിശ്വസനീയം, അഞ്ചാം ഏകദിനത്തില്‍ വില്ലനില്‍ നിന്നും നായകനായ ഹര്‍ദ്ദിക് പാണ്ഡ്യ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന അഞ്ചാം ഏകദിനം ജയിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ കിരീട നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. 73 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ 274 റണ്‍ നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് 201ല്‍ അവസാനിച്ചു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയായിരുന്നു ഇന്നലത്തെ കളിയിലെ ശ്രദ്ധാ കേന്ദ്രങ്ങളില്‍ ഒന്ന്.

ബാറ്റിംഗില്‍ വില്ലനായ പാണ്ഡ്യ ബൗളിംഗില്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ നായകനാവുന്നതാണ് കണ്ടത്. ബാറ്റിംഗില്‍ ആറാമനായി ക്രീസിലെത്തിയ പാണ്ഡ്യ വിക്കറ്റ് വെറുതെ വലിച്ചെറിയുകയായിരുന്നു. അഭിമുഖീകരിച്ച ആദ്യ പന്തില്‍ തന്നെ താരം പുറത്തായി, ഗോള്‍ഡന്‍ ഡക്ക്. എന്‍ജിഡിയുടെ പന്തില്‍ കീപ്പറിന് ക്യാച്ച് നല്‍കിയാണ് പാണ്ഡ്യ മടങ്ങിയത്. ഇതോടെ പാണ്ഡ്യയെ വിമര്‍ശിച്ചും ട്രോളിയും നിരവധിപേര്‍ രംഗത്തെത്തി. താരത്തെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തി

എന്നാല്‍ വില്ലനായിരുന്ന ഹര്‍ദിക് പാണ്ഡ്യ ബൗളിംഗ് സമയം നായകനാകുന്ന കാഴ്ചയാണ് കണ്ടത്. നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ താരം സ്വന്തമാക്കി. സൂപ്പര്‍ താരങ്ങളായ എബി ഡീവില്യേഴ്‌സിന്റെയും ജെ പി ഡുമിനിയുടെയും നിര്‍ണായക വിക്കറ്റുകളാണ് പാണ്ഡ്യ സ്വന്തമാക്കിയത്. ഇരുവരെയും നില ഉറപ്പിക്കുന്നതിന് മുമ്പ് തന്നെ ഹര്‍ദ്ദിക് പുറത്താക്കി. ഇതോടെ ഇന്ത്യയുടെ ജയെ ഏകദേശം ഉറപ്പായി. പാണ്ഡ്യയെ ട്രോളുകയും കളിയാക്കുകയും ചെയ്തിരുന്നവര്‍ ബൗളിംഗ് പ്രകടനം കണ്ടതോടെ താരത്തെ പുകഴ്തി രംഗത്തെത്തി.

shortlink

Post Your Comments


Back to top button